ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍

തങ്ങളുടെ ശത്രുക്കളെ വകവരുത്താന്‍ പൂവായും വിഷ സൂചിയായും ചാരസുന്ദരിയായും ഡ്രോണ്‍ ആക്രമണമായും ഒക്കെ മൊസാദിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു

ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍
ടെക്‌നോളജിക്കല്‍ വാറിന് പിന്നില്‍ ഇസ്രയേല്‍; ബൂമറാങ് പോലെ തിരിച്ചടിക്കാന്‍ ഇറാന്‍

ലെബനനില്‍ അജ്ഞാതമായ ഒരു ടെക്‌നോളജി സ്‌ഫോടനത്തിനായിരുന്നു സെപ്റ്റംബര്‍ 17ന് ലോകം സാക്ഷ്യം വഹിച്ചത്. ആരാണ് അതിന്റെ ബുദ്ധികേന്ദ്രമെന്ന് പരസ്യമായ രഹസ്യമായിരുന്നു. ഇപ്പോള്‍ അന്നത്തെ നിഗൂഢമായ ആ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദിന്റെ കറുത്ത കൈകളാണെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്നുസമ്മതിച്ചിരിക്കുന്നത്.

നേരത്തെയും മൊസാദിന്റെ കൊലപാതകങ്ങള്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ ശത്രുക്കളെ ഏതുവിധേനയും വകവരുത്താന്‍ പൂവായും വിഷ സൂചിയായും ചാരസുന്ദരിയായും ഡ്രോണ്‍ ആക്രമണമായും ഒക്കെ മൊസാദിന്റെ കൈകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ലോകത്തിന് അജ്ഞാതമായിരുന്ന ഒരു പുതിയ യുദ്ധതന്ത്രമാണ് ഇസ്രയേലും മൊസാദും പരിചയപ്പെടുത്തിയിരിക്കുന്നത്. ഇനി ഈ പ്രയോഗം ബൂമറാങ് പോലെ തിരിച്ചടിക്കുമോ എന്ന് കണ്ടറിയേണ്ടതാണ്.

Pager Attack

Also Read: ഇന്ത്യ റഷ്യ സൗഹൃദത്തില്‍ കുറഞ്ഞത് ആഗോള ഇന്ധനവില

ലോകത്തെ നടുക്കിയ ടെക്‌നോളജിക്കല്‍ വാറിന്റെ ഒരു പുതിയ രൂപമായിരുന്നു പേജറാക്രമണങ്ങള്‍. സുരക്ഷിതവും രഹസ്യവുമായി സന്ദേശങ്ങള്‍ കൈമാറാന്‍ ഹിസ്ബുള്ള ആശ്രയിച്ചിരുന്നത് നൂറുകണക്കിന് പേജറുകളെയായിരുന്നു. ആ പേജറുകളാണ് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒരേ സമയം കൂട്ടത്തോടെ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 40പേര്‍ മരണത്തിന് കീഴടങ്ങുകയും 3000ത്തിലധികം പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ഈ പേജര്‍ സ്‌ഫോടനങ്ങളുടെ ബുദ്ധി കേന്ദ്രം ഇസ്രയേലും മൊസാദും ആണെന്ന് ലോകത്തിന് മനസിലായെങ്കിലും ഇസ്രയേല്‍ ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല. എന്നാലിപ്പോള്‍ ഇതിന് വ്യക്തമായ ഉത്തരം ലോകത്തിന് ലഭിച്ചുകഴിഞ്ഞു.

ലെബനനിലെ ഹിസ്ബുള്ള പ്രവര്‍ത്തകരെ ലക്ഷ്യമിട്ടുകൊണ്ട് സെപ്തംബറില്‍ നടന്ന പേജര്‍ സ്‌ഫോടനങ്ങളില്‍ ഇസ്രയേലിന്റെ പങ്ക് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആദ്യമായി അംഗീകരിച്ചിരിക്കുകയാണ്. മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രതിനിധികളുടെയും എതിര്‍പ്പുണ്ടായിരുന്നിട്ടുകൂടിയാണ് പേജര്‍ ഓപ്പറേഷന്‍ നടത്തിയതെന്നും ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റല്ലയെ ഉന്മൂലനം ചെയ്തതുമെന്ന് ബെഞ്ചമിന്‍ നെതന്യാഹുവിനെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേല്‍ ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

Benjamin Netanyahu

Also Read: അമേരിക്കയുടെ നയമാറ്റത്തില്‍ ഭയന്ന് സെലന്‍സ്‌കി

ഇതുവരെ, പേജര്‍ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ നിന്ന് ഇസ്രയേല്‍ വിട്ടുനിന്നിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള ഇസ്രയേലിന്റെ സഖ്യകക്ഷികള്‍ക്ക് പേജര്‍ ആക്രമണങ്ങളുടെ സൂത്രധാരന്‍ ഇസ്രയേല്‍ ആണെന്ന് അറിയാമായിരുന്നിട്ടും അവരും ഒരു സൂചന പോലും ഇതേകുറിച്ച് ലോകത്തിന് നല്‍കിയില്ല. എന്നാല്‍ ആക്രമണം നടന്നിട്ട് രണ്ട് മാസം തികയാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് നെതന്യാഹുവിന്റെ തുറന്നുപറച്ചില്‍ എന്നത് ശ്രദ്ധേയമാണ്.

തങ്ങളുടെ ശത്രുക്കള്‍ ഏത് പാതാളത്തിനടില്‍ പോയി ഒളിച്ചാലും അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ച് അവരെ തീര്‍ക്കാം എന്ന പുതിയ ടെക്‌നോളജി യുദ്ധത്തിനാണ് ഇപ്പോള്‍ അരങ്ങുണര്‍ന്നിരിക്കുന്നത്. പൊട്ടിത്തെറിച്ച പേജറുകള്‍ എല്ലാം തന്നെ ഏറ്റവും അടുത്തിറങ്ങിയ പുതിയ മോഡലുകള്‍ ആയിരുന്നു. എന്നാല്‍ ഇതെങ്ങനെ കൂട്ടത്തോടെ ഒരേസമയം പൊട്ടിത്തെറിച്ചു എന്നത് ആധുനിക ടെക്‌നോളജിക്ക് പോലും ദുരൂഹമാണ്.

Pager

Read Also: സ്വന്തം സൈനികരെ തടവിന് ശിക്ഷിച്ച് റഷ്യ, യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകൾ

ഇപ്പോള്‍ പ്രചാരത്തിലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് തൊട്ടുമുമ്പ് ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക്‌സ് ഉപകരണമായിരുന്നു പേജറുകള്‍. എന്നാല്‍ ഇതില്‍ നിന്നും സന്ദേശങ്ങള്‍ മാത്രമേ കൈമാറാനാകൂ എന്നതാണ് പ്രത്യേകത. അതിനാല്‍ തന്നെ ശത്രുവിന്റെ ഒളിത്താവളങ്ങള്‍ കണ്ടെത്താനാകില്ല എന്നും ലൊക്കേഷനുകള്‍ തിരിച്ചറിയാനാകില്ല എന്നുമാണ് പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് മുമ്പ് ഹിസ്ബുള്ള നേതാക്കള്‍ കരുതിയിരുന്നത്. എന്നാല്‍ സെപ്റ്റംബറില്‍ നടന്ന പേജറുകളുടെ സ്‌ഫോടനത്തോടെ ആ ധാരണ തിരുത്തികുറിക്കപ്പെട്ടു.

ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സ്‌ഫോടനങ്ങള്‍ നടത്തിയിരിക്കുന്നതെന്നാണ്. പ്രത്യേക ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട പേജറുകളിലേയ്ക്ക് ഡ്രോണ്‍ മുഖേനെ പ്രത്യേക തരംഗങ്ങള്‍ അയച്ച് അപകടം സൃഷ്ടിച്ചതാകാമെന്നാണ് ആധുനിക ടെക്‌നോളജി വിദഗ്ധര്‍ വിലയിരുത്തുന്നത്. അതേസമയം, പൊട്ടിത്തെറിച്ച പേജറുകള്‍ എല്ലാം തന്നെ തായ്‌വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും പറയുന്നു. ഗോള്‍ഡ് അപ്പോളോ എന്ന കമ്പനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ആക്രമണം നടന്ന് രണ്ടാം മാസത്തിലേയ്ക്ക് കടക്കുമ്പോഴും പേജര്‍ സ്‌ഫോടനങ്ങള്‍ എങ്ങനെ ഉണ്ടായി എന്ന് വ്യക്തമായ ഉത്തരം തരാന്‍ ആധുനിക ടെക്‌നോളജി സ്‌പെഷ്യലുസ്റ്റുകള്‍ക്കും ആയിട്ടില്ല.

Mossad

Read Also: ഇന്ത്യയെ ലക്ഷ്യമിട്ടിരുന്ന പാക്കിസ്ഥാന് ഇപ്പോള്‍ എട്ടിന്റെ പണി

2023 ഒക്ടോബര്‍ 7 ന് പലസ്തീന്‍ തീവ്രവാദി സംഘം തെക്കന്‍ ഇസ്രയേലിനെ ആക്രമിക്കുകയും 1,100 ഓളം പേരെ കൊലപ്പെടുത്തുകയും 200 ലധികം പേരെ ഗാസയില്‍ ബന്ദികളാക്കുകയും ചെയ്തിരുന്നു, ഇതിനുശേഷം ഹമാസുമായും പിന്നീട് ഹിസ്ബുള്ളയുമായും ഇസ്രയേല്‍ യുദ്ധം ആരംഭിച്ചു.

പലസ്തീന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇസ്രയേലിന്റെ വന്‍ സൈനിക തിരിച്ചടിയില്‍ ഏകദേശം 43,500 പേര്‍ കൊല്ലപ്പെട്ടു എന്നാണ്. ലെബനനില്‍, ഇസ്രയേല്‍ ആക്രമണത്തില്‍ 3,100-ലധികം പേര്‍ കൊല്ലപ്പെടുകയും 13,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടത്താനും ഇസ്രയേലിന് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ചെലുത്തിയിട്ടും രണ്ട് സൈനിക നടപടികളും തുടരുകയാണ്.

Hezbollah

Also Read: റഷ്യ – യുക്രെയ്ൻ യുദ്ധം തീർക്കാൻ ട്രംപിൻ്റെ ഫോർമുല, നേട്ടമുണ്ടാക്കാൻ പോകുന്നത് ഇറാൻ !

അതേസമയം പേജര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകത്തിന് മുന്നില്‍ തുറന്ന്‌സമ്മതിച്ചതോടെ ഇനി ഹിസ്ബുള്ളയും ഇറാനും വെറുതെയിരിക്കില്ല എന്ന് ഉറപ്പായിക്കഴിഞ്ഞു.

Top