CMDRF

രക്ഷാ പ്രവർത്തനത്തിനിടെ ആംബുലൻസുകളിൽ ബോംബിട്ട് ഇസ്രായേ​ൽ; ആക്രമണത്തിൽ രണ്ട് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസ: റഫയിലെ അഭയാർഥി ക്യാംപിൽ ബോംബിട്ട് അനേകമാളുകളെ കൊന്നതിനു ശേഷവും അക്രമം അവസാനിപ്പിക്കാതെ ഇസ്രായേൽ. കൂട്ടക്കുരുതിയിൽ ആഗോളതലത്തിൽ പ്രതിഷേധം നടക്കുമ്പോഴും വെടിവയ്പ് അവസാനിപ്പിക്കാൻ ഇസ്രായേൽ തയാറായിട്ടില്ല. ക്യാംപിലെ ബോംബാക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ അഭയാർഥികളുടെ രക്ഷപ്രവർത്തനത്തിനിടയിൽ ഇസ്രായേലി സൈനികർ ആംബുലൻസുകൾക്ക് ബോംബിട്ടതായി പലസ്തീൻ ​റെഡ് ക്രസന്റ് സൊസൈറ്റി (പി.ആർ.സി.എസ്) അറിയിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന 2 ആരോ​ഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് ഉണ്ട്.

ഒക്ടോബർ 7 മുതൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പി.ആർ.സി.എസ് അംഗങ്ങളുടെ എണ്ണം 19 ആയി. റഫയുടെ പടിഞ്ഞാറുള്ള താൽ അൽ-സുൽത്താൻ പ്രദേശത്ത് നിന്നാണ് സഹപ്രവർത്തകരായ ഹൈതം തുബാസി, സുഹൈൽ ഹസൗന എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പി.ആർ.സി.എസ് വ്യക്തമാക്കി

ഇസ്രായേൽ ഭീകരാക്രമണത്തിൽ പരുക്കേറ്റ പലസ്തീനികൾക്കിടയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിലാണ് റെഡ് ക്രസന്റ് ആംബുലൻസിന് നേരെ ഇസ്രായേൽ ബോംബിട്ടതെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ സെൻട്രൽ ഗസയിലെ നുസൈറാത്ത് ക്യാംപിന് സമീപം യുദ്ധവിമാനങ്ങൾ നടത്തിയ ബോംബിങ്ങിൽ നാല് സാധാരണക്കാർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

Top