CMDRF

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് പ്രതിരോധം; നെതന്യാഹുവിനെതിരേയുള്ള അറസ്റ്റ് വാറൻ്റിനെ എതിര്‍ത്ത് ബൈഡന്‍

ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് പ്രതിരോധം; നെതന്യാഹുവിനെതിരേയുള്ള അറസ്റ്റ് വാറൻ്റിനെ എതിര്‍ത്ത് ബൈഡന്‍
ഗസയില്‍ ഇസ്രായേല്‍ നടത്തുന്നത് പ്രതിരോധം; നെതന്യാഹുവിനെതിരേയുള്ള അറസ്റ്റ് വാറൻ്റിനെ എതിര്‍ത്ത് ബൈഡന്‍

വാഷിങ്ടണ്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റിനെയും അറസ്റ്റുചെയ്യണമെന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രസ്താവനയ്‌ക്കെതിരെ നെതന്യാഹുവിനെ അനുകൂലിച്ച് യു.എസ് പ്രസിഡൻ്റ് ജോ ബൈഡന്‍ രംഗത്ത്. ഇസ്രായേലും ഹമാസും ഒരുപോലെയല്ലെന്നും അറസ്റ്റ് വാറൻ്റ് അംഗീകരിക്കാനാവില്ലെന്നും തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ നടന്ന ജൂത അമേരിക്കന്‍ പൈതൃക മാസ പരിപാടിയില്‍ സംസാരിക്കവെ ബൈഡന്‍ പറഞ്ഞു.

ഗസയില്‍ ഏഴുമാസമായി തുടരുന്ന സംഘര്‍ഷത്തിൻ്റെ പേരില്‍ നെതന്യാഹു ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ നേതാക്കള്‍ക്ക് പുറമേ ഹമാസ് നേതാക്കളായ യഹ്യ സിന്‍വര്‍, മുഹമ്മദ് ദെയ്ഫ്, ഇസ്മായില്‍ ഹനിയ എന്നിവര്‍ക്കുമെതിരെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി മുഖ്യ പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ ആവശ്യപ്പെട്ടിരുന്നു. യുദ്ധതന്ത്രമായി ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലുന്നതിൻ്റെയും ഗസയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നതിൻ്റെയും പ്രത്യാഘാതങ്ങള്‍ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പോഷകാഹാരക്കുറവ്, നിര്‍ജലീകരണം, ശിശുക്കളും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പലസ്തീന്‍ ജനതക്കിടയില്‍ ഉയരുന്ന മരണങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിൻ്റെ ഭീകര ദൃശ്യങ്ങള്‍ താന്‍ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഇസ്രായേല്‍ നേതാക്കള്‍ക്കെതിരായ അറസ്റ്റ് വാറൻ്റിനുള്ള ഐ.സി.സി നീക്കം തള്ളിക്കളയുന്നതായി ബൈഡന്‍ പറഞ്ഞു. വംശഹത്യ ആരോപിച്ച് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നല്‍കിയ പ്രത്യേക കേസിലും ഇസ്രായേലിനെ അനുകൂലിച്ച് ബൈഡന്‍ രംഗതത്തെത്തിയിരുന്നു. ഗസയില്‍ ഇസ്രായേല്‍ പ്രതിരോധമാണെന്നും അത് വംശഹത്യയല്ലെന്നും ബൈഡന്‍ പറഞ്ഞു.

Top