ജെറുസലേം: ഹമാസ് നേതാവ് യഹ്യ സിന്‍വാറിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ലഘുലേഖകള്‍ ഗാസയില്‍ വിതറി ഇസ്രയേൽ. ഇസ്രയേലിന്റെ വ്യോമ സേന സംഘമാണ് ഗാസയ്ക്ക് മുകളിലൂടെ പറന്ന് ലേഖകള്‍ വിതറിയത്.‘ആയുധങ്ങള്‍ താഴെ വെക്കാന്‍ തയ്യാറായാല്‍ ബന്ദികളെ സമാധാനത്തോടെ വിട്ടയക്കും,’ എന്ന് ലഘുലേഖയില്‍ എഴുതിയിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യഹ്യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പുതിയ മേധാവിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. ഇസ്രയേൽ റഫയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സിന്‍വാറാണെന്നും ഡി.എന്‍.എ. പരിശോധനയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും ഐ.ഡി.എഫ്അവകാശപ്പെട്ടിരുന്നു.
അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ കുട്ടികളടക്കം 15 പേര്‍ കൊല്ലപ്പെട്ടിരുന്നു. സിന്‍വാറിന്റേതെന്ന് അവകാശപ്പെടുന്ന മൃതദേഹത്തിന്റെ ചിത്രവും ഇസ്രയേൽ പുറത്തുവിട്ടിരുന്നു.