വെടിനിർത്തൽ ചർച്ചയിൽ ഉടക്കി ഇസ്രായേൽ‍

വെടിനിർത്തൽ ചർച്ചയിൽ ഉടക്കി ഇസ്രായേൽ‍
വെടിനിർത്തൽ ചർച്ചയിൽ ഉടക്കി ഇസ്രായേൽ‍

കൈറോ: വെടിനിർത്തൽ ചർച്ച ഇസ്രായേലിന്റെ ചില ആവശ്യങ്ങളിൽ ഉടക്കിനിൽക്കുന്നതായി റിപ്പോർട്ട്. ഇറ്റലിയിലെ റോമിലാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുന്നത്. . ഗാസ-ഈജിപ്ത് അതിർത്തിയിലുള്ള ഫിലാഡൽഫി ഇടനാഴി എന്നറിയപ്പെടുന്ന സ്ഥലത്തും ഗാസയുടെ തെക്കും വടക്കും വേർതിരിക്കുന്ന ഹൈവേയിലും സൈന്യത്തെ നിലനിർത്തണമെന്ന ഇസ്രായേൽ ആവശ്യമാണ് ചർച്ച മുടക്കി നിർത്തുന്നത്.

വെടിനിർത്തൽ നടന്നാലും ഈ ഭാഗത്തുനിന്ന് പിന്മാറില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്. ഭാവിയിൽ ഹമാസ് ആയുധങ്ങൾ കടത്തുന്നതും തുരങ്കങ്ങൾ നിർമിക്കുന്നതും നിരീക്ഷിക്കാൻ സെൻസറുകൾ സ്ഥാപിക്കുകയാണ് ഇസ്രായേൽ പദ്ധതിയെന്നും വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ട രഹസ്യ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ഇതേക്കുറിച്ച് ഇസ്രായേൽ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.

ഗാസയിൽ ആക്രമണം തുടങ്ങിയതിനു പിന്നാലെ മേയ് ആദ്യമാണ് ഈജിപ്തിനും ഗാസക്കുമിടയിലുള്ള ഫിലാഡൽഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം പിടിച്ചെടുത്തത്. ഫിലാഡൽഫി ഇടനാഴിയെയും റഫ വീണ്ടും തുറക്കുന്നതിനെയും കുറിച്ച് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. ഇക്കാര്യത്തിൽ ഇസ്രായേലുമായി ഭിന്നത നിലനിൽക്കുകയാണെന്നും ഈജിപ്ത് ഉദ്യോഗസ്ഥർ അറിയിച്ചു.

Top