ജറുസലേം: ഇസ്രയേൽ സൈന്യവും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടൽ തെക്കൻ ഗാസയിലെ റഫയിൽ ഈജിപ്ത് അതിർത്തിയോടു ചേർന്ന മേഖലയിൽ രൂക്ഷമായി തുടരവേ, ബോംബാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും നിലവിൽ ഗാസയിൽ 17 പലസ്തീൻകാർ കൊല്ലപ്പെട്ടു.
മധ്യഗാസയിലെ നുസേറത്ത് അഭയാർഥി ക്യാംപിൽ ഉണ്ടായ ഷെല്ലാക്രമണത്തിലാണ് 11 പേർ കൊല്ലപ്പെട്ടത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. അതേസമയം ഗാസ സിറ്റിയിൽ നടന്ന ബോംബാക്രമണത്തിൽ ഒരു വീട്ടിലെ 6 പേർ ആണ് കൊല്ലപ്പെട്ടത്.
Also Read: വോക്കി ടോക്കി സ്ഫോടനം; അകത്തു ഉഗ്രസ്ഫോടകവസ്തുവായ ‘പിഇടിഎൻ’, കണ്ടുപിടിക്കുക ദുഷ്കരം
വംശീയതയുടെ പ്രതികാരം മൃതദേഹങ്ങളോട് പോലും !
അധിനിവേശ വെസ്റ്റ്ബാങ്കിലെ ഖബാത്തിയ പട്ടണത്തിൽ 7 പലസ്തീൻകാരെ വധിച്ച് ഇസ്രയേൽ സൈന്യം. തുടർന്ന് മൃതദേഹങ്ങൾ കെട്ടിടത്തിന്റെ മുകളിൽനിന്നു താഴേക്കു തള്ളിയിടുന്നതിന്റെ വിഡിയോ പുറത്തുവന്നു. പോർവിമാനങ്ങളുടെ അകമ്പടിയോടെ ഇസ്രയേൽ ടാങ്കുകൾ ഖബാത്തിയ പട്ടണം വളഞ്ഞിരിക്കുകയാണ്. ഇതിനിടെ നടന്ന കനത്ത വെടിവെപ്പിൽ 2 സ്കൂളിലും കിന്റർഗാർട്ടനിലും കുടുങ്ങിയ ആയിരത്തിലേറെ കുട്ടികളെ റെഡ് ക്രസന്റിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. അതേസമയം പലായനം ചെയ്ത പലസ്തീൻകാർക്കായി ഗാസയുടെ തീരത്ത് ഒരുക്കിയ കൂടാരങ്ങൾ കടലാക്രമണഭീഷണി നേരിടുന്നതായി സന്നദ്ധസംഘടനകൾ റിപ്പോർട്ട് ചെയ്തു.
നിലവിൽ റഫയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ ഒട്ടേറെ വീടുകൾ സൈന്യം തകർത്തു. അതോടൊപ്പം റഫയിൽ നൂറുകണക്കിനു ഹമാസുകാരെ വധിച്ചെന്നും ഡസൻകണക്കിനു തുരങ്കങ്ങളും ആയുധശേഖരവും നശിപ്പിച്ചെന്നും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.
Also Read: ഇസ്രയേൽ വ്യോമാക്രമണം; കൊല്ലപ്പെട്ടത് അമേരിക്ക 58 കോടി വിലയിട്ട ഹിസ്ബുള്ള കമാൻഡർ!
ഒരു വർഷമായി തുടരുന്ന ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 41,272 പലസ്തീൻകാർ കൊല്ലപ്പെട്ടു. 95,272 പേർക്കു പരുക്കേറ്റു