‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

ലബനീസ് മേഖലകളിലെ ആക്രമണം ഇസ്രയേൽ വർധിപ്പിക്കുകയാണ്

‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി
‘ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുന്നു’; വിമർശനവുമായി ലബനാൻ പ്രധാനമന്ത്രി

ബെയ്റൂത്ത്: ലബനാനിൽ ഇസ്രയേൽ ആക്രമണം വ്യാപിപ്പിക്കുകയാണെന്ന വിമർശനവുമായി പ്രധാനമന്ത്രി നജിബ് മികാതി. രാജ്യത്ത് അവരുടെ ആക്രമണം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. വെടിനിർത്തൽ കരാറുണ്ടാക്കാനുള്ള ശ്രമങ്ങളെയെല്ലാം അവർ തള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എ.എഫ്.പിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലബനീസ് മേഖലകളിലെ ആക്രമണം ഇസ്രയേൽ വർധിപ്പിക്കുകയാണ്. നിരവധി ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും ജനങ്ങളോട് പൂർണമായും ഒഴിഞ്ഞ് പോകാനാണ് അവർ ആവശ്യപ്പെടുന്നത്. ബെയ്റൂത്ത് നഗരത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് അവർ ഇപ്പോൾ കൂടുതൽ ആക്രമണങ്ങൾ നടത്തുന്നത്. അവരുടെ നടപടികൾ വെടിനിർത്തലിന് ഒരുക്കമല്ലെന്നതിന്റെ സൂചനകളാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, ലബനാൻ ഏകപക്ഷീയമായ വെടിനിർത്തലിന് സമ്മതിക്കണമെന്ന് യു.എസ് ആവശ്യപ്പെട്ടുവെന്നുള്ള റിപ്പോർട്ടുകൾ ലബനാൻ പ്രധാനമന്ത്രി തള്ളി. റോയിട്ടേഴ്സിൽ വന്ന റിപ്പോർട്ടുകൾ തള്ളിയാണ് അദ്ദേഹം രംഗത്തെത്തിയത്. വെടിനിർത്തൽ ഉണ്ടാവുകയാണെങ്കിൽ അത് ഇരു പക്ഷത്തിനും ഒരുപോലെ ബാധകമാക്കുമെന്നും ലബനാൻ പ്രധാനമന്ത്രി പറഞ്ഞു.

Top