ജെറുസലേം: ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണത്തിന് തടയിടാൻ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍ രംഗത്തെത്തി. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്.
ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറയുകയുണ്ടായി. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലേസര്‍ അയണ്‍ ബീമിന് 100 മീറ്റര്‍ മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്തുള്ള പറക്കുന്ന വസ്തുക്കളെയെല്ലാം തകര്‍ക്കാന്‍ കഴിയും.
ALSO READ: ക്യൂബയ്ക്ക് എതിരായ ഉപരോധം; യുഎസ് അവസാനിപ്പിക്കണമെന്ന് യുഎൻ പ്രമേയം
ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകുമെന്നും ഡ്രോണുകളും മിസൈലുകള്‍ ഉപയോഗിച്ചുള്ള യുദ്ധത്തിന് പറ്റിയ പ്രതിരോധമാര്‍ഗമാണ് ലേസര്‍ അയണ്‍ ബീമുകളെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നു. യുദ്ധം കനപ്പിക്കാനാണ് ഇസ്രയേൽ ലക്ഷ്യമിടുന്നത്.