CMDRF

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പൊന്നും നൽകിയിട്ടില്ല; അമേരിക്ക

സംഘർഷം വലിയൊരു യുദ്ധമായി മാറുന്നത് തടയാൻ ഒരു വർഷത്തോളമായി യുഎസ് പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പൊന്നും നൽകിയിട്ടില്ല; അമേരിക്ക
ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നില്ലെന്ന് ഇസ്രായേൽ ഉറപ്പൊന്നും നൽകിയിട്ടില്ല; അമേരിക്ക

വാഷിംഗ്ടൺ: ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് പ്രതികാരമായി ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിടില്ലെന്ന ഒരുറപ്പും ഇസ്രായേൽ നൽകിയിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ റിപ്പോർട്ട് ചെയ്തു. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് ആക്രമണത്തിന്റെ വാർഷികദിനത്തിൽ ഇസ്രായേൽ തിരിച്ചടിക്കുമോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ അക്രമണത്തിന് ഇസ്രയേൽ തിരിച്ചടി നൽകുമെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. അതേസമയം ഇറാന്റെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ പിന്തുണക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഇസ്രായേലുമായി തിരിച്ചടി സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ടെന്ന വിവരവും ബൈഡൻ സ്ഥിരീകരിച്ചു.

Also Read: യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ അതിശക്തമായ ആക്രമണം നടത്തി അമേരിക്ക

ജി7 രാജ്യങ്ങളുമായും യു.എസ് ഇക്കാര്യത്തിൽ ചർച്ച നടത്തുന്നുണ്ടെന്നും ബൈഡൻ പറഞ്ഞിരുന്നു. സംഘർഷം വലിയൊരു യുദ്ധമായി മാറുന്നത് തടയാൻ ഒരു വർഷത്തോളമായി യുഎസ് പ്രവർത്തിക്കുന്നുണ്ടെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.

Top