CMDRF

ഒക്ടോബര്‍ ഏഴിന്റേതിന് സമാനമായ ആക്രമണം; ഗാസയില്‍ സമാന്തര നീക്കത്തിന് ഇസ്രയേൽ

വെടിനിര്‍ത്തല്‍ക്കരാറിലെത്താന്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു

ഒക്ടോബര്‍ ഏഴിന്റേതിന് സമാനമായ ആക്രമണം; ഗാസയില്‍ സമാന്തര നീക്കത്തിന് ഇസ്രയേൽ
ഒക്ടോബര്‍ ഏഴിന്റേതിന് സമാനമായ ആക്രമണം; ഗാസയില്‍ സമാന്തര നീക്കത്തിന് ഇസ്രയേൽ

ജറുസലേം: കഴിഞ്ഞ വർഷം ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിൽ 1200 ലേറെ ജനങ്ങളാണ് കൊല്ലപ്പെട്ടത്. ആക്രമണം നടന്ന് ഒരു വർഷം തികയാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ, ഹിസ്ബുള്ള ആസൂത്രണം ചെയ്തത് ഒക്ടോബര്‍ 7 മാതൃകയാക്കിയുള്ള ആക്രമണമെന്ന് ഇസ്രയേല്‍ ആരോപിച്ചു.

അതിര്‍ത്തി പ്രദേശത്തെ ഗ്രാമങ്ങളില്‍ വീടുകള്‍ ആക്രമിച്ച് സാധാരണ ജനങ്ങളെ കൊലപ്പെടുത്താന്‍ ഹിസ്ബുള്ള തീരുമാനിച്ചിരുന്നതായും ആ പദ്ധതിയെ ഇസ്രയേല്‍ തകർത്തതായും പ്രതിരോധസേന വക്താവ് ഡാനിയേല്‍ ഹ്രഗ്രി പറഞ്ഞു. ഓപ്പറേഷന്‍ ‘നോര്‍ത്തേണ്‍ ആരോസുമായി’ ഇസ്രയേല്‍ മുന്നോട്ട് പോവുകയാണ്.

Also Read: ‘ഇറാനെ ഉടൻ സ്വതന്ത്രമാക്കും’; ഇറാനിയന്‍ ജനതയ്ക്ക് നെതന്യാഹുവിന്റെ സന്ദേശം

ഹിസ്ബുള്ളയുടെ സംവിധാനങ്ങള്‍ തകര്‍ക്കുക എന്നതാണ് ഓപ്പറേഷന്റെ ലക്ഷ്യം. ലെബനനിലെ വ്യോമാക്രമണത്തിനു സമാന്തരമായി ഗാസയില്‍ ഈ നീക്കവും തുടരുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ബയ്റുത്തില്‍ ആറുതവണ വ്യോമാക്രമണമുണ്ടായതായി ഹിസ്ബുള്ള അറിയിച്ചു. പ്രദേശവാസികളെ ഒഴിപ്പിച്ചതായാണ് വിവരം.

തെക്കന്‍ ലെബനനിലുള്ള പലസ്തീന്‍ ക്യാമ്പടക്കം ഇസ്രയേല്‍ അക്രമിച്ചതായും വിവരമുണ്ട്. തിരിച്ചടിക്കാന്‍ ഹിസ്ബുള്ള പൂര്‍ണസജ്ജരാണെന്ന് ഉപമേധാവി നയീം ഖാസിം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതേസമയം, വെടിനിര്‍ത്തല്‍ക്കരാറിലെത്താന്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും ലെബനീസ് പ്രധാനമന്ത്രി നജീബ് മികാതി ആവശ്യപ്പെട്ടു.

Top