യു.എൻ.ആർ.ഡബ്ല്യു.എയെ തീവ്രവാദ സംഘടനയായി മുദ്രകുത്താനൊരുങ്ങി ഇസ്രായേൽ

യു.എൻ.ആർ.ഡബ്ല്യു.എയെ തീവ്രവാദ സംഘടനയായി മുദ്രകുത്താനൊരുങ്ങി ഇസ്രായേൽ
യു.എൻ.ആർ.ഡബ്ല്യു.എയെ തീവ്രവാദ സംഘടനയായി മുദ്രകുത്താനൊരുങ്ങി ഇസ്രായേൽ

തെൽ അവീവ്: യു.എൻ.ആർ.ഡബ്ല്യു.എയെ ഭീകര സംഘടനയായി മുദ്രകുത്താൻ ലക്ഷ്യമിട്ടുള്ള ബില്ലിന് പ്രാഥമിക അംഗീകാരം നൽകി ഇസ്രായേൽ പാർലമെന്റ്. ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്ര സഭ ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. അന്തിമ തീരുമാനത്തിന് മുമ്പായി കൂടുതൽ പരിശോധനക്കും ചർച്ചയ്ക്കുമായി ബിൽ വിദേശകാര്യ പ്രതിരോധ സമിതിക്ക് അയയ്ക്കും.

ഏജൻസിയുമായുള്ള എല്ലാവിധ ബന്ധങ്ങളും വിച്ഛേദിക്കാൻ ബില്ലിൽ നിർദേശമുണ്ട്. ഇസ്രായേൽ നീക്കത്തിനെതിരെ വിവിധ സംഘടനകൾ രംഗത്തുവന്നു. ഏജൻസിയെ തകർക്കാനുള്ള ഏറ്റവും പുതിയ പ്രചാരണമാണിതെന്ന് യു.എൻ.ആർ.ഡബ്ല്യു.എ വക്താവ് ജൂലിയറ്റ് തൗമ പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ചരിത്രത്തിൽ ഇത്തരം നടപടികൾ കേട്ടുകേൾവി പോലുമില്ലാത്തതാണെന്നും അവർ വ്യക്തമാക്കി.

Top