ടെഹ്റാൻ: ഇസ്രേയൽ ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ച് കാണിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്രയേൽ ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു ഖമേനി.
‘‘നിങ്ങൾ ഇസ്രയേലിന്റെ ആക്രമണത്തെ പെരുപ്പിച്ചു കാണുകയോ, താഴ്ത്തിക്കെട്ടുകയോ ചെയ്യേണ്ടതില്ല. എന്നാൽ ഇസ്രയേൽ ഭരണകൂടത്തിന്റെ കണക്കു കൂട്ടലുകളിലെ പാളിച്ചകൾ അത് തകർക്കപ്പെടണം. അവർക്ക് ഇറാനെയോ, ഇറാൻ യുവത്വത്തെയോ ജനതയെയോ ഇതുവരെ അറിയില്ല.
Also Read: ‘യുഎസ് അല്ല ഇസ്രയേലിന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത്! ഇറാൻ ആക്രമണത്തിൽ ബെഞ്ചമിൻ നെതന്യാഹു
ഇറാനിയൻ ജനതയുടെ ശക്തിയും കഴിവുകളും ഇച്ഛാശക്തിയും പൂർണമായി മനസ്സിലാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. അത് അവരെ മനസ്സിലാക്കിക്കൊടുക്കണം.’’– ഖമേനിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.