ബെയ്റൂത്ത്: തെക്കൻ ലബനനിലെ ബെയ്റൂത്തിൽ വെള്ളിയാഴ്ച നടത്തിയ ബോംബാക്രമണത്തിൽ ഹിസ്ബുള്ള മേധാവി ഹസൻ നസ്റുള്ളയെ (64) കൊലപ്പെടുത്തിയതിനെ ‘വഴിത്തിരിവ്’ എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശേഷിപ്പിച്ചത്. ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ പ്രവർത്തനങ്ങളും നീക്കങ്ങളും തുടർച്ചയായി അവലോകനം ചെയ്ത് കൊലപ്പെടുത്തുന്നതാണ് നിലവിൽ ഇസ്രയേൽ പിന്തുടരുന്ന രീതി. കൊലപ്പെടുത്തിയ പ്രധാന ഹിസ്ബുള്ള നേതാക്കളുടെ വിവരം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.
ജിഹാദ് കൗൺസിലിലെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടുവെന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് മനസ്സിലാവുന്നത്. അതേസമയം ആക്രമണ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് ഈ വിഭാഗമാണ്. നയപരമായ തീരുമാനമെടുക്കുന്ന ശൂറ കൗൺസിലിലെ നേതാക്കളാണ് ഇനി അവശേഷിക്കുന്നത്. നസ്റുള്ളയുടെ സ്ഥാനത്തേക്ക് ശൂറ കൗൺസിലിലെ ഹാഷിം സഫിയെദ്ദീൻ വരാനാണ് കൂടുതൽ സാധ്യതയെന്ന് രാജ്യാന്തര മാധ്യമങ്ങൾ പറയുന്നു. നസ്റുള്ളയുടെ ബന്ധുവും ഹിസ്‌ബുള്ള എക്സിക്യൂട്ടീവ് കൗൺസിൽ മേധാവിയുമാണ് സഫിയെദ്ദീൻ. ഹിസ്ബുള്ളയുടെ രാഷ്ട്രീയ–സാമ്പത്തിക കാര്യങ്ങളിൽ നിർണായക പങ്കു വഹിക്കുന്നയാളാണ് നിലവിൽ സഫിയെദ്ദീൻ.
Also Read: ഹസൻ നസ്റല്ലയെക്കുറിച്ചുള്ള വിവരങ്ങൾ ഇസ്രയേൽ സൈന്യത്തിനു നൽകിയത് ഇറാൻ പൗരൻ
ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാക്കൾ
സതേൺ ഫ്രന്റ് കമാൻഡർ അലി കർക്കി (കൊല്ലപ്പെട്ടത്–സെപ്റ്റംബർ 27)
മുതിർന്ന നേതാവ് ഇബ്രാഹിം ആക്വിൽ (സെപ്റ്റംബർ 20)
കമാൻഡർ ഫൗദ് ഷുകുർ (ജൂലൈ 30)
റോക്കറ്റ് വിഭാഗത്തിന്റെ തലവൻ ഇബ്രാഹിം മുഹമ്മദ് ഖുബൈസി (സെപ്റ്റംബർ 24)
കമാൻഡർ വസീം അൽ തവീൽ
സായുധസേനയുടെ പരിശീലകൻ അബു ഹസൻ സമീർ
ഏരിയൽ കമാൻഡർ മുഹമ്മദ് ഹുസൈൻ
നിലവിൽ ജീവിച്ചിരിക്കുന്ന നേതാക്കൾ
നയീം ക്വാസിം
ഹാഷിം സഫിയെദ്ദീൻ
ഇബ്രാഹിം അമിൻ അൽ സയദ്
മുഹമ്മദ് റാദ്