ഗസയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് മൂന്ന് ശതമാനം ക്രിസ്ത്യാനികളെ; മൂന്ന് പള്ളികളും തകർത്തു

ഗസയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് മൂന്ന് ശതമാനം ക്രിസ്ത്യാനികളെ; മൂന്ന് പള്ളികളും തകർത്തു
ഗസയിൽ ഇസ്രായേൽ കൊന്നൊടുക്കിയത് മൂന്ന് ശതമാനം ക്രിസ്ത്യാനികളെ; മൂന്ന് പള്ളികളും തകർത്തു

ജെറുസലേം: കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗസയിലെ ക്രിസ്ത്യൻ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം പേരെ ഇസ്രായേൽ കൊന്നൊടുക്കിയതായി പലസ്തീൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
ചൊവ്വാഴ്ചയാണ് ഫലസ്തീൻ വിദേശകാര്യ മന്ത്രി വാർസെൻ അഘബേകിയൻ ഷാഹിൻ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഇസ്രായേൽ നടത്തുന്ന ആക്രമണം ഗസയിലെ മൂന്ന് ശതമാനം ക്രിസ്ത്യാനികളുടെ മരണത്തിനും പള്ളികൾ നശിപ്പിക്കുന്നതിനും കാരണമായെന്ന് അദ്ദേഹം പറഞ്ഞു.

ഗസയിലെ ആകെയുള്ള 2.4 ദശലക്ഷം ജനസംഖ്യയിൽ 1,200 ക്രിസ്ത്യാനികൾ ഉണ്ടെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴ് മുതൽ ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പള്ളികളെങ്കിലും തകർന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

പലസ്തീനിലെ ക്രിസ്ത്യൻ ജനസംഖ്യയിൽ ആശങ്ക അറിയിച്ച വിദേശകാര്യ മന്ത്രി രാജ്യത്തെ ജനങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ അന്താരാഷട്ര തലത്തിൽ നിന്ന് ഇടപെടൽ ആവശ്യമാണെന്നും പറഞ്ഞു.

ഗസയിൽ വെടിനിർത്തൽ ഏർപ്പെടുത്താനും ഇസ്രായേലിന് അമേരിക്ക ആയുധങ്ങൾ നൽകുന്നത് നിർത്താനും ചർച്ചസ് ഫോർ മിഡിലീസ്റ്റ് പീസ് നടത്തിയ ശ്രമങ്ങളെ വിദേശകാര്യമന്ത്രി പ്രശംസിച്ചു. മിഡിൽ ഈസ്റ്റിൽ സമാധാനം വളർത്തുന്നതിനായി യു.എസ് നയങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന 30ലധികം പള്ളികളുടെയും സംഘടനകളുടെയും കൂട്ടായ്മയാണ് ചർച്ചസ് ഫോർ മിഡിലീസ്റ്റ് പീസ്.

Top