ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സായുധസംഘത്തില്‍ നസ്രല്ലയുടെ പിന്‍ഗാമി

വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനായിരുന്നു അഫീഫ്

ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സായുധസംഘത്തില്‍ നസ്രല്ലയുടെ പിന്‍ഗാമി
ഹിസ്ബുള്ള വക്താവിനെ വധിച്ച് ഇസ്രയേല്‍; കൊല്ലപ്പെട്ടത് സായുധസംഘത്തില്‍ നസ്രല്ലയുടെ പിന്‍ഗാമി

ബെയ്‌റൂട്ട്: ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മധ്യ ബെയ്‌റൂട്ടില്‍ ഞായറാഴ്ചയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

വര്‍ഷങ്ങളോളം ഹിസ്ബുള്ളയുടെ മീഡിയ റിലേഷന്‍സ് വിഭാഗം തലവനായിരുന്നു അഫീഫ്. സെപ്തംബര്‍ അവസാനം ഹിസ്ബുള്ള തലവന്‍ ഹസ്സന്‍ നസ്രള്ളയുടെ കൊലപാതകത്തിന് ശേഷം സായുധസംഘടനയുടെ പ്രധാനിയായിരുന്നു ഇയാള്‍. വാര്‍ത്താസമ്മേളനങ്ങള്‍ക്കും പ്രസംഗങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നതും അഫീഫായിരുന്നു. ആക്രമണത്തെക്കുറിച്ച് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല.

Top