ടെല്‍ അവീവ്: ഇസ്രയേലികള്‍ക്കെതിരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താന്‍ നെതന്യാഹു സര്‍ക്കാര്‍. നാടുകടത്താനുള്ള നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റ് അംഗീകാരം നല്‍കി. ലികുഡ് പാര്‍ട്ടി എം.പിയായ ഹനോച്ച് മില്‍വിഡ്സ്‌കിയാണ് നിയമം നിര്‍ദേശിച്ചത്.
നെസറ്റിലെ 61 എം.പിമാരും നാടുകടത്തല്‍ നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 41 എം.പിമാരാണ് നിയമത്തെ പ്രതികൂലിച്ച് വോട്ട് ചെയ്തത്. വധശിക്ഷ അനുഭവിക്കുന്ന കുട്ടികളെ 12 വയസ് മുതല്‍ തടവിന് വിധിക്കാന്‍ നിര്‍ദേശിക്കുന്ന താത്കാലിക നിയമത്തിനും നെസറ്റ് അംഗീകാരം നല്‍കി.
Also Read: ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ റെഡിയെന്ന് പുടിൻ
അഞ്ച് വര്‍ഷത്തേക്കാണ് ഈ നിയമത്തിന് സാധുതയുള്ളത്. നാടുകടത്തല്‍ നിയമം അനുസരിച്ച് വരുന്ന 20 വര്‍ഷം വരെ പലസ്തീനികളെ നാടുകടത്താന്‍ ഇസ്രയേല്‍ സര്‍ക്കാരിന് കഴിയും. പലസ്തീനികളെ ഗാസയിലേക്കോ മറ്റു ഇടങ്ങളിലേക്കോ നാടുകടത്താനും നിയമം അനുശാസിക്കുന്നു.
തീവ്രവാദ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരെയും സഹതാപം പ്രകടിപ്പിക്കുന്നവരെയും ഇസ്രയേലിന് നാടുകടത്താമെന്ന് ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പലസ്തീനികളെ നാടുകടത്താന്‍ ഇസ്രയേലിനെ ഈ നിയമം സഹായിക്കും.