CMDRF

ആക്രമണം തുടർന്ന് ഇസ്രയേൽ; കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചന

ഹിസ്ബുള്ളയുമായി സ്ഥിരം വെടിനിർത്തൽ പ്രഖ്യാപിച്ചാൽ താൻ ഭരണസഖ്യം വിടുമെന്നു തീവ്ര വലതുപക്ഷ നേതാവും സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻ വിർ ഭീഷണിയുയർത്തി. ഇതിങ്ങനെ തുടർന്നാൽ നെതന്യാഹു സർക്കാർ നിലംപതിക്കും.

ആക്രമണം തുടർന്ന് ഇസ്രയേൽ; കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചന
ആക്രമണം തുടർന്ന് ഇസ്രയേൽ; കരയുദ്ധത്തിന് ഒരുങ്ങുന്നതായി സൂചന

ബെയ്റൂത്ത്: യുഎസിന്റെ വെടിനിർത്തൽ നിർദേശം മുഖവിലക്കെടുക്കാതെ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ 75 ഇടങ്ങളിൽ ആക്രമണം നടത്തിയ ഇസ്രയേൽ, കരയിലൂടെയുള്ള സൈനിക നീക്കത്തിനും തങ്ങൾ മടിക്കില്ലെന്നു മുന്നറിയിപ്പു നൽകി. അതേസമയം, ഹിസ്ബുല്ല തൊടുത്ത 45 റോക്കറ്റുകളാണ് ഇസ്രയേൽ നിർവീര്യമാക്കിയത്. ലബനനിലെ പുരാതന നഗരമായ ബാൽബെക്കിനടുത്തു നടത്തിയ ആക്രമണത്തിൽ സിറിയൻ തൊഴിലാളികളടക്കം 23 പേർ കൊല്ലപ്പെട്ടതയാണ് റിപ്പോർട്ട്.

സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. 630 പേരാണു തിങ്കളാഴ്ച മുതലുള്ള ആക്രമണങ്ങളിൽ മാത്രം കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയ്ക്ക് ആയുധങ്ങൾ എത്തിക്കുന്നതു തടയാൻ സിറിയ–ലബനൻ അതിർത്തിയിലെ പാലമടക്കം ഇസ്രയേൽ പോർവിമാനങ്ങൾ തകർത്തു.

Also Read: ഇസ്രായേലിനെതിരെ വീണ്ടും റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല

വെടിനിർത്തൽ പ്രഖ്യാപിച്ചാൽ, തകരുന്നത് നെതന്യാഹു സർക്കാർ

BENJAMIN NETANYAHU- ISRAEL PRIME MINISTER

സമാധാനശ്രമങ്ങളുടെ ഭാഗമായി ഉള്ള നയതന്ത്രനീക്കങ്ങൾക്കു കളമൊരുക്കാൻ 21 ദിവസത്തെ അടിയന്തര വെടിനിർത്തൽ വേണമെന്ന് യുഎസും യുകെയും അടക്കമുള്ള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതേസമയം വെള്ളിയാഴ്ച യുഎന്നിനെ അഭിസംബോധന ചെയ്യാനിരിക്കുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഈ നിർദേശത്തോടു പ്രതികരിച്ചിട്ടില്ലെങ്കിലും വിജയം വരെ പോരാടുമെന്നു വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.

Also Read: വെടിനിർത്തലിന് തയ്യാറാകണമെന്ന അമേരിക്കയുടെ നിർദ്ദേശം തള്ളി ഇസ്രായേൽ

ഹിസ്ബുള്ളയുമായി സ്ഥിരം വെടിനിർത്തൽ പ്രഖ്യാപിച്ചാൽ താൻ ഭരണസഖ്യം വിടുമെന്നു തീവ്ര വലതുപക്ഷ നേതാവും സുരക്ഷാമന്ത്രിയുമായ ഇതാമർ ബെൻ വിർ ഭീഷണിയുയർത്തി. ഇതിങ്ങനെ തുടർന്നാൽ നെതന്യാഹു സർക്കാർ നിലംപതിക്കും. അതേസമയം ഗാസയിൽ വെടിനിർത്തലുണ്ടാകാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഹിസ്ബുള്ള.

Top