CMDRF

വീണ്ടും അഭയാര്‍ഥി ക്യാംപ് ലക്ഷ്യം വെച്ച് ഇസ്രായേല്‍; യു.എന്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

വീണ്ടും അഭയാര്‍ഥി ക്യാംപ് ലക്ഷ്യം വെച്ച് ഇസ്രായേല്‍; യു.എന്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു
വീണ്ടും അഭയാര്‍ഥി ക്യാംപ് ലക്ഷ്യം വെച്ച് ഇസ്രായേല്‍; യു.എന്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു

ഗസ: ഇസ്രായേല്‍ സുരക്ഷിത ഇടങ്ങള്‍ എന്നു പറയുന്ന അഭയാര്‍ഥികള്‍ ക്യാംപുകളില്‍ വീണ്ടും ആക്രമണം. അഭയാര്‍ഥികള്‍ താമസിച്ചിരുന്ന യു.എന്‍ സ്‌കൂളിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സെന്‍ട്രല്‍ ഗസയിലെ നുസ്രേത്ത് അഭയാര്‍ഥി ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്. യു.എന്‍ സ്‌കൂളിന് നേരെ ആക്രമണം നടത്തിയ വിവരം ഇസ്രായേല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

സെന്‍ട്രല്‍ ഗസയില്‍ ഹമാസിനെതിരെ പുതിയ പോരാട്ടത്തിന് തുടക്കം കുറിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധസേന അറിയിച്ചതിന് പിന്നാലെയാണ് യു.എന്‍ സ്‌കൂളിന് നേരെ ആക്രമണമുണ്ടായത്. ഇതിന് മുമ്പും അഭയാര്‍ഥികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയിട്ടുണ്ട്.

അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 455 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിന് മുമ്പ് ഏപ്രില്‍ 11നും 13നും ഇടയില്‍ മൂന്ന് തവണ ഇസ്രായേല്‍ യു.എന്‍ സ്‌കൂളുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഗസയിലെ ഇസ്രായേല്‍ അധിനിവേശത്തിന് മുമ്പ് യു.എന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡബ്ല്യു.എയുടെ 183 സ്‌കുളുകളാണ് ഗസയിലുണ്ടായിരുന്നത്.

ഒക്ടോബറില്‍ ഇസ്രായേല്‍ ആക്രമണം തുടങ്ങിയതോടെ ഈ സ്‌കൂളുകള്‍ അഭയാര്‍ഥി ക്യാംപുകളാക്കുകയായിരുന്നു. ഗസയിലെ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35,586 പേര്‍ ആയി. 83,074 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Top