ബെയ്റൂത്ത് : കഴിഞ്ഞദിവസങ്ങളിൽ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ ഓപ്പറേഷൻ വിഭാഗം കമാൻഡർ ഇബ്രാഹിം അക്വിൽ കൊല്ലപ്പെട്ടത് ബെയ്‌റൂത്തിൽ നടത്തിയ ആക്രമണത്തിലാണ്. ഈ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടെന്നും 17 പേർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അമേരിക്ക 58 കോടി തലയ്ക്ക് വിലയിട്ട തീവ്രവാദിയാണ് കൊല്ലപ്പെട്ട ഇബ്രാഹിം അക്വിൽ.
കൊല്ലപ്പെട്ടത് പതിറ്റാണ്ടുകളായി ഹിസ്ബുള്ളയുടെ വലംകൈയായിരുന്നവൻ!
1980കളിലാണ് ഇബ്രാഹിം ഹിസ്ബുള്ളയുടെ ഭാഗമാകുന്നത്. അതേസമയം രാജ്യത്തിന് പുറത്തുള്ള ആക്രമണങ്ങൾക്ക് ആണ് ഇബ്രാഹിം നേതൃത്വം നൽകിയിരുന്നത്. ഇതുവരെ വിവിധ രാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ഇബ്രാഹിമിനു പങ്കുള്ളതായും ഇസ്രയേൽ ആരോപിക്കുന്നു.
1983 ൽ ലെബനനിൽ നൂറുകണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ ബോംബ് സ്ഫോടനങ്ങളിൽ പങ്കാളിയായ ഇബ്രാഹിമിന്റെ തലയ്ക്ക് അമേരിക്ക 7 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ 1980-കളിൽ അമേരിക്കൻ, യൂറോപ്യൻ വംശജരെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയ കേസിലും അക്വിൽ ഉൾപ്പെട്ടിരുന്നു.
Also Read: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്
ഹിസ്ബുള്ള സൈനിക കമാൻഡറടക്കം കൊല്ലപ്പെടുന്നത് കഴിഞ്ഞ വെള്ളിയാഴ്ച ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ്. അതേസമയം നേരത്തെ ലെബനിൽ പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. 2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്.
Also Read: ഇസ്രയേൽ പ്രധാനമന്ത്രിയെ വധിക്കാൻ ഇറാൻ നീക്കം, പിടിയിലായവരിൽ ഇസ്രയേലിയും, ആശങ്കയിൽ ലോകം
ഇതിനിടെ പേജറുകൾ പൊട്ടിത്തെറിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം നിരവധി ഇടങ്ങളിൽ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു. പേജർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലടക്കം കഴിഞ്ഞ ദിവസം പൊട്ടിത്തെറി ഉണ്ടായെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. വിവിധ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനങ്ങളിൽ നിലവിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.