ബെയ്റൂത്ത്: ലബനനിൽ വീണ്ടും ഇസ്രയേലിന്റെ വ്യോമാക്രമണം. ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. അക്രമണത്തിൽ 117 പേർക്ക് പരുക്കേൽറ്റു. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്.
അതേസമയം, ഗാസയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചെങ്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും രണ്ട് കപ്പലുകൾക്കെതിരെ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. അതേസമയം, യു.എൻ സമാധാനസംഘത്തിന് നേരെ ഇസ്രായേൽ മനപ്പൂർവം വെടിയുതിർത്തു. ലബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു. ഇത് ഇസ്രായേൽ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്.
Also Read: അമേരിക്കയിലെ ഫ്ലോറിഡയിൽ നാശം വിതച്ച മിൽട്ടൻ ചുഴലിക്കാറ്റിൽ 14 മരണം
കഴിഞ്ഞ ദിവസം ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന സ്‌കൂളിനു നേരെ ഇസ്രയേൽ സേന നടത്തിയ വ്യോമാക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിൽ അഭയാർഥികൾ താമസിക്കുന്ന റുഫൈദ സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്.