ജറുസലം: തെക്കന്‍ ഗാസാ മുനമ്പില്‍ ദിവസവും 12 മണിക്കൂര്‍ താല്‍കാലിക വെടിനിര്‍ത്തലുണ്ടാകുമെന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ പ്രഖ്യാപനം മേഖലയിലെ സാധാരണക്കാര്‍ക്കുള്ള സന്നദ്ധസംഘടനകളുടെ സഹായങ്ങള്‍ സുഗമമായി എത്തിക്കുന്നതിനു വേണ്ടിയാണിത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ദിവസവും രാവിലെ 8 മണിമുതല്‍ വൈകിട്ട് 7 മണിവരെ റഫയില്‍ യുദ്ധം മരവിപ്പിക്കുമെന്നും സൈന്യം പറഞ്ഞു.
മേഖലയിലേക്ക് സഹായവുമായെത്തുന്ന ട്രക്കുകള്‍ക്ക് റഫയിലേക്കുള്ള പ്രധാന പ്രവേശനമാര്‍ഗമായ കരേം ഷാലോം കടക്കാനും സലാ അ ദിന്‍ ദേശീയപാതയിലൂടെ പോകാനും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് വെടിനിര്‍ത്തല്‍ മേയില്‍ ഇസ്രയേല്‍ സൈന്യം റഫയിലേക്ക് കടന്നതുമുതല്‍ കരേം ഷാലോം വഴിയുള്ള സഹായനീക്കം പ്രതിസന്ധിയിലായിരുന്നു ദിവസവും 500 ട്രക്ക് സഹായം വേണ്ടിടത്ത് മേയ് 6 മുതല്‍ ജൂണ്‍ 6 വരെ 68 ട്രക്കുകള്‍ മാത്രമാണെത്തിയത്.