ഗസ: ഗസയിലെ ഇസ്രായേല്‍ വംശഹത്യയുടെ കൂടുതല്‍ ഭീകരമായ മുഖങ്ങള്‍ പുറത്തുവിട്ട് അൽ ജസീറ. കഴിഞ്ഞ ദിവസം ജബലിയ അഭയാര്‍ഥി ക്യാംപിലെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടത് നിരസിച്ച പലസ്തീന്‍ വയോധികയ്ക്ക് നേരെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.
ഇസ്രായേല്‍ സൈനികര്‍ വയോധികക്ക് നേരെ അഴിച്ചുവിട്ട നായയുടെ ദേഹത്തുണ്ടായിരുന്ന കാമറയിലാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൗലത്ത് അബ്ദുല്ല അല്‍ തനാനിയെന്ന വനിതക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വീട്ടില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടു. ഇതിന് തയാറാകാതിരുന്നതോടെ നായയെ അഴിച്ചു വിടുകയായിരുന്നുവെന്ന് ദൗലത്ത് അബ്ദുല്ല പറഞ്ഞു. നായ തന്നെ കടിക്കുകയും കിടക്കയില്‍ നിന്നും താഴേക്ക് വലിച്ചിറക്കി വീടിന്റെ ഡോറിന് സമീപത്തേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു.
നായയുടെ ആക്രമണത്തില്‍ തനിക്ക് ഗുരുതരമായി പരുക്കേറ്റു. എന്നാല്‍, ആശുപത്രികളോ മറ്റ് സംവിധാനങ്ങളോ കാര്യമായി ഇല്ലാത്തതിനാല്‍ മതിയായ ചികിത്സ നടത്താന്‍ തനിക്ക് നിര്‍വാഹമില്ലെന്നും ദൗലത്ത് പറഞ്ഞു.
Dawlat Al Tanani, an elderly Palestinian woman, recounts being attacked by an Israeli military dog inside her home in Gaza's Jabalia refugee camp a few weeks ago.
— Al Jazeera English (@AJEnglish) June 26, 2024
Al Jazeera has obtained footage of the attack. pic.twitter.com/VJmyNQ7ZHn