CMDRF

ഇസ്രയേൽ ആക്രമണം; ബെയ്റൂത്തിൽ 12 തവണ വ്യോമാക്രമണം

നാളേക്ക് ഒരുവർഷം പൂർത്തിയാകുന്ന യുദ്ധത്തിൽ ഗാസയിൽ 42,000 പലസ്തീൻകാരാണു ഇതുവരെ കൊല്ലപ്പെട്ടത്.

ഇസ്രയേൽ ആക്രമണം; ബെയ്റൂത്തിൽ 12 തവണ വ്യോമാക്രമണം
ഇസ്രയേൽ ആക്രമണം; ബെയ്റൂത്തിൽ 12 തവണ വ്യോമാക്രമണം

ബെയ്‌റൂത്ത്: ലബനന്റെ വടക്കൻ മേഖലയിലേക്കുകൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ട്രിപ്പോളി നഗരത്തിനടുത്ത് പലസ്തീൻ അഭയാർഥികളുടെ ക്യാംപിൽ ഉണ്ടായ ബോംബാക്രമണത്തിൽ ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസം ബ്രിഗേഡ്സ് അംഗം സയീദ് അത്തല്ല അലിയും ഭാര്യയും 2 പെൺമക്കളും കൊല്ലപ്പെട്ടു.

ബെക്കാ താഴ്‌വരയിലുണ്ടായ ആക്രമണത്തിൽ ഹമാസ് നേതാവ് മുഹമ്മദ് ഹുസൈനും കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാന നഗരമായ ബെയ്റൂത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഇതുവരെ 12 തവണ വ്യോമാക്രമണമുണ്ടായി. അതേസമയം രാജ്യത്ത് ഇന്നലെ ഇസ്രയേൽ ആക്രമണത്തിൽ ആകെ 25 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ അവസാനം തുടങ്ങിയ ഈ ആക്രമണ പരമ്പരയിൽ മരണം ഇതോടെ 2000 കടന്നു. 12 ലക്ഷം പേർ പലായനം ചെയ്തു.

Also Read: വിമാനങ്ങളിൽ വാക്കിടോക്കി, പേജർ നിരോധിച്ചു

നീളുന്ന യുദ്ധം..

GAZA

നാളേക്ക് ഒരുവർഷം പൂർത്തിയാകുന്ന യുദ്ധത്തിൽ ഗാസയിൽ 42,000 പലസ്തീൻകാരാണു ഇതുവരെ കൊല്ലപ്പെട്ടത്. 96,910 പേർക്കു പരുക്കേറ്റു. യുദ്ധവാർഷികത്തോടനുബന്ധിച്ച് പാരിസ്, ലണ്ടൻ, റോം, മനില, കേപ്ടൗൺ ഉൾപ്പെടെ ലോകത്തെ വിവിധ നഗരങ്ങളിൽ പലസ്തീൻ അനുകൂല പ്രകടനം നടന്നു.

Top