ഇസ്രയേൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുക്കൊണ്ടുള്ള ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്

ഇസ്രയേൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ
ഇസ്രയേൽ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ

ടെഹ്റാൻ: ഇസ്രയേൽ ഇന്ന് രാവിലെ നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടുവെന്ന് ഇറാൻ ആർമി അറിയിച്ചു. ഇറാനിലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. അതേസമയം ഇസ്രയേൽ ആക്രമണത്തിൽ ചെറിയ നഷ്ടമാണ് ഉണ്ടായിരുന്നത് എന്നാണ് ഇറാൻ നേരത്തെ അറിയിച്ചിരുന്നത്.

പ്രാദേശിക സമയം പുലർച്ചെ 2.15 നാണ് ഇസ്രയേൽ ആക്രമണം നടത്തിയത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ടെഹ്‌റാന്റെ വിവിധ ഭാഗങ്ങളിലും അൽബോർസ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്‌ഫോടനം നടന്നതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read : ഇറാനിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു

അതേസമയം ടെഹ്‌റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദിൽനിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു.​ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായായിരുന്നു ആക്രമണമെന്നാണ് അമേരിക്കയുടെ പ്രതികരണം. ഇസ്രയേൽ തലസ്ഥാനമായ തെൽ അവീവിന് നേരെ ഒക്ടോബർ ഒന്നിന് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.

Top