CMDRF

വീടുകളില്‍ ഇസ്രയേല്‍ ബോംബിങ്; കൊല്ലപ്പെട്ടത് 76 പലസ്തീന്‍കാര്‍

വീടുകളില്‍ ഇസ്രയേല്‍ ബോംബിങ്; കൊല്ലപ്പെട്ടത് 76 പലസ്തീന്‍കാര്‍
വീടുകളില്‍ ഇസ്രയേല്‍ ബോംബിങ്; കൊല്ലപ്പെട്ടത് 76 പലസ്തീന്‍കാര്‍

ജറുസലേം: ഗാസയില്‍ ഇസ്രയേല്‍ ബോംബിങ്ങില്‍ 76 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതുവരെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഗാസയില്‍ 32,499 പേര്‍ കൊല്ലപ്പെട്ടു. 74,889 പേര്‍ക്കു പരുക്കേറ്റു. റഫയിലെ 3 വീടുകളിലാണു ബോംബിട്ടത്. വടക്കന്‍ ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയിലും സംഘര്‍ഷം കനത്തു.

കഴിഞ്ഞ ദിവസം ലബനനില്‍ ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണത്തിനു തിരിച്ചടിയായി ഹിസ്ബുല്ല വടക്കന്‍ ഇസ്രയേലിലെ അതിര്‍ത്തി പട്ടണമായ കിര്‍യത് ഷമോണയില്‍ കനത്ത റോക്കറ്റാക്രമണം നടത്തി. ഇസ്രയേല്‍ ആക്രമണത്തില്‍ 7 പേരാണു കൊല്ലപ്പെട്ടത്. ഹിസ്ബുല്ലയുടെ തിരിച്ചടിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

രാജ്യാന്തര സമ്മര്‍ദത്തിനു വഴങ്ങില്ലെന്ന് ഹമാസിനു സന്ദേശം നല്‍കാനാണു യുഎസ് യാത്ര റദ്ദാക്കിയതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. യുഎന്‍ രക്ഷാസമിതിയില്‍ വെടിനിര്‍ത്തല്‍ പ്രമേയം യുഎസ് വീറ്റോ ചെയ്യാതിരുന്നതു അങ്ങേയറ്റം തെറ്റായിപ്പോയെന്ന് നെതന്യാഹു ആവര്‍ത്തിച്ചു.

Top