വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ തുല്‍ക്കറെം നഗരത്തിനടുത്തുള്ള സെയ്തയില്‍ വാഹനത്തിനുനേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണംത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഖാന്‍ യൂനിസിനടുത്ത് നടത്തിയ മറ്റൊരു ആക്രമണത്തില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമടക്കം അഞ്ചുപേരും കൊല്ലപ്പെട്ടു. ഇവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്.
ഗസ്സയിലെ നിര്‍ണായക ലക്ഷ്യങ്ങള്‍ തങ്ങള്‍ നേടിയെടുത്തതായി ഇസ്രായേല്‍ സൈന്യം കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അതില്‍ ഹമാസിന്റെ ആയുധശാലയും റഫയിലെ തുരങ്കങ്ങളും മിസൈല്‍ വിക്ഷേപണ സൈറ്റും ഉള്‍പ്പെടുമെന്നും അവര്‍ വാദിച്ചു. ഗസ്സയില്‍ രാത്രിയില്‍ ഉടനീളം നടത്തിയ ആക്രമണത്തില്‍ നാശനഷ്ടങ്ങളുടെ കണക്കുകള്‍ തങ്ങള്‍ എടുത്തിട്ടില്ലെന്നും എന്നാല്‍, ബുറെയ്ജ് അഭയാര്‍ഥി ക്യാമ്പിലെ ഒരമ്മയും കുഞ്ഞും അടക്കം സിവിലിയന്‍മാരെ തങ്ങള്‍ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഖാന്‍ യൂനുസില്‍ ആക്രമണം നടത്തിയതെന്നും മധ്യഗസ്സയില്‍നിന്ന് തുടര്‍ച്ചയായി ഉഗ്രസ്ഫോടന ശബ്ദം ഉയര്‍ന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ പറഞ്ഞു. ഗസ്സക്കു പുറത്ത് ബെ്തലഹേമിലും ജെനിനിലും നബുലസിലുമൊക്കെയായി ഇസ്രായേല്‍ സേനയുടെ റെയ്ഡും അറസ്റ്റും തുടരുകയാണ്.