ആംസ്റ്റർഡാമിൽ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി ഇസ്രായേൽ ഫുട്ബോൾ ആരാധകർ

ഏറ്റുമുട്ടലിനുശേഷം 10 ഇസ്രായേലികൾക്ക് പരുക്കേറ്റതായും രണ്ട് പേരെ കാണാതായതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു

ആംസ്റ്റർഡാമിൽ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി ഇസ്രായേൽ ഫുട്ബോൾ ആരാധകർ
ആംസ്റ്റർഡാമിൽ പ്രതിഷേധക്കാരുമായി ഏറ്റുമുട്ടി ഇസ്രായേൽ ഫുട്ബോൾ ആരാധകർ

ആംസ്റ്റർഡാം: ആംസ്റ്റർഡാമിൽ മക്കാബി ടെൽ അവീവും അജാക്സും തമ്മിലുള്ള യൂറോപ്പ ലീഗ് ഫുട്ബോൾ മത്സരം കാണാനെത്തിയ ഇസ്രായേൽ ഫുട്ബോൾ ആരാധകരും പലസ്തീൻ അനുകൂല പ്രതിഷേധക്കാരും തമ്മിൽ സംഘർഷം. വ്യാഴാഴ്ച രാത്രി സ്റ്റേഡിയം വിട്ടു പുറത്തെത്തിയ ഇസ്രായേൽ ആരാധകർ പലസ്തീൻ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതാണ് പ്രകോപനകാരണം.

Also Read: കിമ്മിനെ ഭയന്ന ട്രംപ് ഇറാനെയും ഭയക്കണം, റഷ്യയിൽ നിന്നും ആയുധങ്ങളുമായി കപ്പൽ ഇറാനിലേക്ക് !

അതേസമയം, അക്രമത്തിൽ പരുക്കേറ്റ തങ്ങളുടെ പൗരൻമാരെ തിരിച്ചെത്തിക്കാൻ വിമാനങ്ങൾ അയക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. അക്രമികൾക്കെതിരെ കർശനമായും വേഗത്തിലും പ്രവർത്തിക്കാനും, ഇസ്രായേലികളുടെ സമാധാനം ഉറപ്പാക്കാനും നെതന്യാഹു ഡച്ച് അധികാരികളോട് അഭ്യർഥിച്ചു. ഏറ്റുമുട്ടലിനുശേഷം 10 ഇസ്രായേലികൾക്ക് പരുക്കേറ്റതായും രണ്ട് പേരെ കാണാതായതായും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സംഭവത്തെ അതീവ ഗൗരവമായി തന്നെ കാണുന്നു. ഡച്ച് സർക്കാരും സുരക്ഷാ സേനയും ഇതിനെതിരെ വേണ്ട നടപടികൽ ഉടൻ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, നമ്മുടെ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Top