ജറൂസലം: ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ സേന അറിയിച്ചു. തെക്കൻ ഗസ്സയിലെ ഖാൻയൂനുസിൽ കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്നും സേന വ്യക്തമാക്കി.
അതേസമയം, ബന്ദികളിൽ ചിലർ ഇസ്രായേൽ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു. ജീവനോടെയുള്ള ബന്ദികളെയും മരിച്ചവരുടെ മൃതദേഹങ്ങളും തിരിച്ചെത്തിക്കാൻ ഇസ്രായേൽ എല്ലാ ശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി ബെഞ്ച മിൻ നെതന്യാഹു പറഞ്ഞു.
ഹമാസിന്റെ വിശാലമായ തുരങ്ക ശൃംഖലയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെടുത്ത ഇസ്രായേൽ സേനയെ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അഭിനന്ദിച്ചു. 100 ഓളം ബന്ദികൾ ഹമാസ് പിടിയിലുണ്ടെന്നാണ് കരുതുന്നത്.