CMDRF

ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൻ്റെ എഫ് 35 വ്യോമതാവള ക്യാംപും തകർന്നു, തെളിവുകൾ പുറത്ത്

ഗാസയില്‍ നിന്നാം പലസ്തീനികളെ ആട്ടിയോടിച്ചതിന് പ്രതികാരമായാണ് ഇസ്രയേലികളുടെ ഈ പലായനത്തെ ഇറാനും നോക്കി കാണുന്നത്

ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൻ്റെ എഫ് 35 വ്യോമതാവള ക്യാംപും തകർന്നു, തെളിവുകൾ പുറത്ത്
ഇറാൻ ആക്രമണത്തിൽ ഇസ്രയേലിൻ്റെ എഫ് 35 വ്യോമതാവള ക്യാംപും തകർന്നു, തെളിവുകൾ പുറത്ത്

റാനെതിരെ ആക്രമണം നടത്തിയില്ലെങ്കില്‍ തന്റെയും തന്റെ രാജ്യത്തിന്റെയും കരുത്തും അഭിമാനവുമാണ് ചോദ്യം ചെയ്യപ്പെടുക എന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറയുന്നത്. നെതന്യാഹുവിന്റെ ഒരു രീതി അനുസരിച്ച് ആക്രമണത്തിന് ഉത്തരവിടാനുള്ള സാധ്യതയും ഏറെയാണ്. യഥാര്‍ത്ഥത്തില്‍ ശക്തമായ യുദ്ധം തുടങ്ങാന്‍ പോകുന്നതും ഈ ആക്രമണത്തോടെ ആയിരിക്കും. അത് കേവലം ഇസ്രയേല്‍- ഇറാന്‍ യുദ്ധം എന്നതിലുപരി കൈവിട്ട് പോകാനും സാധ്യത ഏറെയാണ്. ഇറാനുമായി ഒരു യുദ്ധത്തിന് ഇസ്രയേല്‍ തയ്യാറായാല്‍ ഇന്നുവരെ ലഭിക്കാത്ത തിരിച്ചടി ഇസ്രയേലിന് ലഭിക്കാനുള്ള സാധ്യതയാണ് തെളിയുക.

ലോകത്തെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനമുള്ള ഇസ്രയേലില്‍ അവ തകര്‍ത്ത് ഇറാന്റെയും ഹിസ്ബുള്ളയുടെയും മിസൈലുകളും ഡ്രോണുകളും ലക്ഷ്യം കണ്ടതോടെയാണ് അമേരിക്ക അവരുടെ താഡ് മിസൈല്‍ പ്രതിരോധത്തെ ഇപ്പോള്‍ ഇസ്രയേലിലേക്ക് അയച്ചിരിക്കുന്നത്. താഡ് സംവിധാനം ഇസ്രയേലിലേക്ക് പുറപ്പെട്ടതിനു തൊട്ടു പിന്നാലെ തന്നെയാണ് ഇറാനും ഹിസ്ബുള്ളയും നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിവരങ്ങളും പുറത്ത് വന്നു തുടങ്ങിയിരിക്കുന്നത്. പ്രമുഖ അന്താരാഷ്ട്രമാധ്യമമായ ബി.ബി.സിയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണം അതിന്റെ ടാര്‍ഗറ്റില്‍ തന്നെയാണ് പതിച്ചിരിക്കുന്നത്.

F-35

എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്രായേലി വ്യോമസേനയുടെ നെവാറ്റിം ബേസില്‍ വലിയ കേടുപാടുകളാണ് സംഭവിച്ചിരിക്കുന്നത്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത് വന്നതാണ് ഇസ്രയേലിന് നാണക്കേടായിരിക്കുന്നത്. എഫ്-35 യുദ്ധവിമാനങ്ങളുടെ ഏരിയയില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായും 32 ഇംപാക്ട് പോയിന്റുകള്‍ ഉള്ളതായും ഇതു സംബന്ധമായ ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മിസൈലുകള്‍ മൂലമാണോ അതോ പ്രതിരോധ സംവിധാനത്തിന്റെ ഭാഗങ്ങള്‍ കൊണ്ടാണോ കേടുപാടുകള്‍ സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് ഇസ്രായേലി പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പ്രമുഖ അന്താരാഷ്ട്രമാധ്യമങ്ങള്‍ നാശനഷ്ടം സംഭവിച്ചത് ഇറിന്റെ ആക്രമണം കൊണ്ടാണെന്നു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്.

Read Also: അമേരിക്കൻ സൈനിക ക്യാംപിന് മുകളിൽ അജ്ഞാത ഡ്രോണുകൾ, ഇറാൻ്റെ ഡ്രോണുകളെന്ന് സംശയം

ഇറാന്റെ മിസൈല്‍ പതിച്ച പ്രദേശങ്ങളില്‍ ഭൂമിയിലെ നേര്‍ചിത്ര പ്രകാരം റണ്‍വേയിലും ടാക്‌സിവേയിലും വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ ഉപഗ്രഹ ചിത്രങ്ങള്‍ തന്നെയാണ് എഫ്-35 യുദ്ധവിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇസ്രായേലി വ്യോമസേനയുടെ നെവാറ്റിം ബേസില്‍ കേടുപാടുകള്‍ സംഭവിച്ച കാര്യവും ലോകത്തെ ബോധ്യപ്പെടുത്തിയിരിക്കുത്. ഇസ്രയേല്‍ മറച്ചു വെയ്ക്കാന്‍ ശ്രമിച്ച വിവരങ്ങളെല്ലാം വൈകിയാണെങ്കിലും പുറത്തായി തുടങ്ങിയത് ഇസ്രയേല്‍ സൈന്യത്തിനും ഭരണകൂടത്തിനും തികച്ചും അപ്രതീക്ഷിതമാണ്. ടെല്‍ അവീവില്‍ ഉള്‍പ്പെടെ നേരിട്ടുള്ള ആഘാതങ്ങളാണ് ഇസ്രയേല്‍ ആക്രമണം മൂലം ഉണ്ടായതെന്നും ബിസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Isreal and Iran

ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനത്തിന് സമീപം ജനസാന്ദ്രതയുള്ള പ്രദേശത്ത് മിസൈല്‍ വീണപ്പോള്‍ 30 അടി ആഴത്തിലുള്ള ഗര്‍ത്തം രൂപപെട്ടതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നെങ്കിലും നാശനഷ്ടത്തിന്റെ കൃത്യമായ സൂചനയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നത് ഇപ്പോള്‍ മാത്രമാണ്. മാത്രമല്ല, ഇറാന്‍ അനുകൂല ഹിസ്ബുള്ള ആക്രമണം ശക്തമാക്കിയതോടെ 60,000 ഇസ്രയേലികള്‍ക്ക് വടക്കന്‍ മേഖലയിലെ അവരുടെ വീടുകളില്‍ നിന്നും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതും ഇസ്രയേലിനെ സംബന്ധിച്ച് അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളാണ്.

ഹിസ്ബുള്ള ആക്രമണം അവസാനിപ്പിക്കാതെ വീട് വിട്ട് പോയവര്‍ തിരിച്ചു വരാനുള്ള സാധ്യതയും കുറവാണ്. ഗാസയില്‍ നിന്നാം പലസ്തീനികളെ ആട്ടിയോടിച്ചതിന് പ്രതികാരമായാണ് ഇസ്രയേലികളുടെ ഈ പലായനത്തെ ഇറാനും നോക്കി കാണുന്നത്. ആസന്നമായ ഇസ്രയേല്‍ ഇറാന്‍ യുദ്ധം മുന്നില്‍ കാണ്ടാണ് ഇസ്രയേലിന്റെ പ്രതിരോധത്തിനായി താഡ് സംവിധാനത്തെ അമേരിക്ക ഇപ്പോള്‍ കൊണ്ടു വയ്ക്കുന്നത്. താഡ് നല്‍കുമെന്ന പ്രഖ്യാപനത്തെ പ്രതിരോധത്തിന്റെ ‘ഉരുക്കു കോട്ടയായാണ്’ ഇസ്രയേലും വിലയിരുത്തിയിരിക്കുന്നത്.

America Flag

ഇസ്രായേലിനെ പിന്തുണയ്ക്കുന്നതിനും ഇറാന്റെയും ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളുടെയും ആക്രമണങ്ങളില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ പ്രതിരോധിക്കുന്നതിന്റെയും ഭാഗമായാണ് താഡ് വിന്യസിക്കുന്നത് എന്നാണ പെന്റഗണ്‍ വിവരിക്കുന്നത്. ഇസ്രയേലിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 50,000 ടണ്ണിലധികം മൂല്യമുള്ള ആയുധങ്ങളാണ് അമേരിക്ക ഇസ്രായേലിലേക്ക് അയച്ചിരിക്കുന്നത്. ഇതിനു പുറമെ താഡും നല്‍കുന്നുണ്ടെങ്കിലും ഇറാന്‍ – ഇസ്രയേല്‍ യുദ്ധം അമേരിക്ക ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.

Read Also: അമേരിക്കൻ സഖ്യരാജ്യങ്ങളിൽ വൻ സുരക്ഷാ ഭീഷണി; റഷ്യൻ തന്ത്രത്തിൽ പകച്ച് നാറ്റോ സഖ്യം

തായ് വാന്‍, ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയില്‍ പുകയുന്ന സംഘര്‍ഷവും പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ നേരിടുന്ന ഭീഷണിയും ഓര്‍ത്താണ് അമേരിക്ക ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇറാനെ ആക്രമിക്കരുത് എന്ന് നിരന്തരം ഇസ്രയേലിനോട് അമേരിക്ക പറയുന്നുണ്ടെങ്കിലും ഇസ്രയേല്‍ ആക്രമണം തുടങ്ങിയാല്‍ അവര്‍ക്ക് പ്രതിരോധ കവചമായി ആദ്യം തന്നെ നില്‍ക്കാന്‍ പോകുന്നതും അമേരിക്ക തന്നെ ആയിരിക്കും. ഏത് പ്രതിസന്ധിയിലും ജൂതരാജ്യത്തെ സംരക്ഷിക്കുക എന്നത് അമേരിക്കയുടെ പ്രഖ്യാപിത നയമാണ്.

Hassan Nasrallah

ഹമാസിന്റെ രാഷ്ട്രീയകാര്യ നേതാവ് ഇസ്മായില്‍ ഹനിയയുടെയും ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്റല്ലയുടെയും കൊലപാതകങ്ങളും ബെയ്റൂട്ടിലെ ജനസാന്ദ്രതയുള്ള ഭാഗങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളും ലെബനനിലെ അധിനിവേശവുമാണ് ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം നടത്താന്‍ ഇറാനെ പ്രേരിപ്പിച്ചിരുന്ന പ്രധാന ഘടകങ്ങള്‍. ഇസ്രയേല്‍ തിരിച്ചടിക്കുന്നതോടെ, ഇറാന്റെ പകയുടെ സ്വഭാവം പിന്നെയും മാറും. അത് പിന്നെ എവിടെ ചെന്ന് അവസാനിക്കുമെന്നത് മനുഷ്യരുടെ ചിന്തകള്‍ക്കും അപ്പുറമായിരിക്കും.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹിസ്ബുള്ള അയച്ച ഒരു ഡ്രോണ്‍ ഇസ്രയേല്‍ സൈനിക ക്യാംപിനെ ചാമ്പലാക്കിയിരിക്കുന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് അമേരിക്കന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ട അജ്ഞാത ഡ്രോണുകളെ അമേരിക്കന്‍ സൈന്യത്തിനും ഏജന്‍സികള്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന ഗുരുതര റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നത്. അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ പ്രാപ്തി ചോദ്യം ചെയ്യുന്ന ഈ രഹസ്യ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നത് പ്രമുഖ അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണലാണ്.

Mark Kelly

കഴിഞ്ഞ ഡിസംബറില്‍ വിര്‍ജീനിയയിലെ അമേരിക്കന്‍ സൈനിക വ്യോമതാവളത്തില്‍ ഈ ഡ്രോണുകള്‍ 17 ദിവസം ചാരപ്പണി നടത്തിയതായാണ് അമേരിക്കന്‍ ഉദ്യോഗസ്ഥരെയും പോലീസ് റിപ്പോര്‍ട്ടുകളും കോടതി രേഖകളും ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും കഴിഞ്ഞ ഒന്‍പത് മാസം ഒളിപ്പിച്ചുവച്ച ഈ രഹസ്യം പുറത്തുവന്നത് അമേരിക്കയുടെ സുരക്ഷാ സംവിധാനത്തിലെ പാളിച്ച വ്യക്തമാക്കുന്നതാണ്. മുന്‍ അമേരിക്കന്‍ എയര്‍ഫോഴ്‌സ് ജനറല്‍ മാര്‍ക്ക് കെല്ലിയ്ക്ക് ഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അമേരിക്കന്‍ മാധ്യമം തുറന്നടിച്ചിട്ടുണ്ട്.

Read Also: ഇന്ത്യയെ പ്രതിയാക്കി സ്വയം പ്രതിരോധം തീർക്കുന്ന ട്രൂഡോ; ഗൂഢലക്ഷ്യം മറ്റൊന്ന്

ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. അമേരിക്കയുടെ ആകാശവും നിലവില്‍ അത്ര സുരക്ഷിതമല്ല. എത്ര ടെക്‌നോളജിയും ആയുധ കരുത്തും സൈനിക ശേഷിയും ഉണ്ടായാലും ശത്രു കടന്നുകയറില്ല എന്ന് അമേരിക്കയ്ക്ക് പോലും ഉറപ്പിച്ചു പറയാന്‍ പറ്റില്ലന്നത് വ്യക്തം. സ്വന്തം ആകാശത്തെ കാക്കാന്‍ പറ്റാത്തവരാണിപ്പോള്‍ താഡ് സംവിധാനവും കൊണ്ട് ഇസ്രയേലിന് കവചമൊരുക്കാന്‍ പോയിരിക്കുന്നത് എന്നതും നാം ഓര്‍ക്കണം. ഇസ്രയേലിന്റെ മാത്രമല്ല അമേരിക്കയുടെയും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്ത ചരിത്രമാണ് ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാനുഉള്ളത്.

Qasem Soleimani

ഇറാന്‍ സൈനിക കമാന്‍ഡറായ ഖാസിം സുലൈമാനിയെ, ഡ്രോണ്‍ ആക്രമണത്തിലൂടെ അമേരിക്ക വധിച്ചപ്പോള്‍, അതിന് പ്രതികാരമായി ഇറാഖിലെ അമേരിക്കന്‍ സൈനിക ക്യാംപിന് നേരെ ഇറാന്‍ നടത്തിയ ആക്രമണം താഡിനെ തകര്‍ത്താണ് ലക്ഷ്യസ്ഥാനത്ത് പതിച്ചിരുന്നത്. ആക്രമണം മുന്നില്‍ കണ്ട് സൈനികരെ അമേരിക്ക അവിടെ നിന്നും മാറ്റിയില്ലായിരുന്നു എങ്കില്‍ വന്‍ ആള്‍നാശം തന്നെ സംഭവിക്കുമായിരുന്നു. ഇത്രയേ ഒള്ളൂ താഡ് എന്നത് താഡിനെ സോഷ്യല്‍ മീഡിയകളിലൂടെ ആഘോഷിക്കുന്നവരും തിരിച്ചറിയുന്നത് നല്ലതാണ്.

Express View

വീഡിയോ കാണാം

Top