ഇസ്രയേലിന്റെ യുദ്ധവെറിയില്‍ മണ്‍മറയുന്ന പുരാതന സാംസ്‌കാരിക ശേഷിപ്പുകള്‍

ലെബനനിലുടനീളമുള്ള ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും ഏത് നിമിഷവും ഇസ്രയേല്‍ ആക്രമണത്തില്‍ നാമാവശേഷമാകാമെന്ന് പുരാവസ്തു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി

ഇസ്രയേലിന്റെ യുദ്ധവെറിയില്‍ മണ്‍മറയുന്ന പുരാതന സാംസ്‌കാരിക ശേഷിപ്പുകള്‍
ഇസ്രയേലിന്റെ യുദ്ധവെറിയില്‍ മണ്‍മറയുന്ന പുരാതന സാംസ്‌കാരിക ശേഷിപ്പുകള്‍

ലെബനന്‍,ഗാസ, ബെയ്‌റൂട്ട് എന്നിവിടങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും മാത്രമല്ല അവിടുത്തെ പുരാതന സാംസ്‌കാരിക കേന്ദ്രങ്ങളെക്കൂടിയാണ് തകര്‍ക്കുന്നത്. പുരാതന റോമന്‍ സംസ്‌കാരത്തിന്റെ ശേഷിപ്പുകള്‍ ഈ മൂന്ന് നഗരങ്ങളിലും കാണാവുന്നതാണ്.

കിഴക്കന്‍ ലെബനനിലെ ബാല്‍ബെക്കിലെ റോമന്‍ ക്ഷേത്രങ്ങള്‍ ലോകത്തെവിടെയും റോമന്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി നിലകൊള്ളുന്നു. എന്നാല്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇത് നാമാവശേഷമാകുമോ എന്ന ഭയത്തിലാണ് പുരാവസ്തു ഗവേഷകര്‍. യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റില്‍ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയുള്ള കാര്‍ പാര്‍ക്കിംഗ് കേന്ദ്രം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഓട്ടോമന്‍ കെട്ടിടവും ആക്രമണത്തില്‍ തകര്‍ന്നു. ലെബനനിലുടനീളമുള്ള ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും ഏത് നിമിഷവും ഇസ്രയേല്‍ ആക്രമണത്തില്‍ നാമാവശേഷമാകാമെന്ന് പുരാവസ്തു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.

Ancient Heritage

Also Read: ലോകം വെന്തുരുകുന്നു, ഭൂമി കണ്ടതിലെ ഏറ്റവും വലിയ ചൂട് കാലം

‘ലെബനനിലെ പ്രധാന സാംസ്‌കാരിക പ്രദേശങ്ങളില്‍ റോമന്‍ സംസ്‌കാരത്തിന്റെ അവശേഷിപ്പുകളും ഉള്ള ബാല്‍ബെക്കിന് നേരെ ബോംബാക്രമണം ഉണ്ടായാല്‍ പിന്നെ അതിന് പുനരുജ്ജീവനം ഉണ്ടാകില്ലെന്ന് പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടി. സെപ്തംബര്‍ അവസാനം മുതല്‍, ഇസ്രയേല്‍ ഹിസ്ബുള്ളയ്ക്കെതിരെ ആയിരക്കണക്കിന് വ്യോമാക്രമണങ്ങളാണ് നടത്തിയത്. ഈ ആക്രമണങ്ങള്‍ ലെബനനെ തകര്‍ത്തു. തെക്കന്‍ ലെബനന്‍, തലസ്ഥാനമായ ബെയ്റൂട്ടിലെ പ്രാന്തപ്രദേശങ്ങള്‍, കിഴക്കന്‍ ബെക്കാ താഴ്വര എന്നിവിടങ്ങളാണ് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പ്രധാനമായും ലക്ഷ്യമിടുന്നത്.

സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേല്‍ പറയുന്നതെങ്കിലും വ്യോമാക്രമണങ്ങള്‍ പലതും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലാണ്. ഏകദേശം 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫിനീഷ്യന്‍ സാമ്രാജ്യത്തിന്റെ പ്രധാന തുറമുഖമായ ടയറിലെ ബാല്‍ബെക്ക് ക്ഷേത്രങ്ങള്‍ക്കും റോമന്‍ അവശിഷ്ടങ്ങള്‍ക്കും വളരെ അടുത്തുള്ള പ്രദേശങ്ങളിലാണ് ഇസ്രയേല്‍ ബോംബുകള്‍ വര്‍ഷിക്കുന്നത്.

Historic Place

Also Read: ആമസോൺ വറ്റുന്നുവോ … ലോകം വരൾച്ചയിലേക്കോ ..?

ഐതിഹ്യമനുസരിച്ച്, പര്‍പ്പിള്‍ നിറം ആദ്യമായി സൃഷ്ടിച്ച പുരാതന നഗരമായിരുന്നു ടയര്‍. രാജകീയ വസ്ത്രങ്ങള്‍ എംബ്രോയിഡറി ചെയ്ത് പര്‍പ്പിള്‍ കളറില്‍ മുക്കിയെടുക്കുന്ന രീതിക്ക് തുടക്കമിട്ടത് ഇവിടെ നിന്നാണ്. മുറക്‌സ് എന്ന ഒരിനം ഷെല്ല് മടയില്‍ നിന്നാണ് കളര്‍ എടുക്കാനുള്ള വസ്തുക്കള്‍ ശേഖരിച്ചിരുന്നതെന്ന് പറയുന്നു.

ഒക്ടോബര്‍ 23ന്, നഗരത്തിന്റെ റോമന്‍ അവശിഷ്ടങ്ങള്‍ക്ക് സമീപമുള്ള പ്രദേശങ്ങളില്‍ നിന്ന് ഇസ്രയല്‍ പ്രതിരോധ സേന ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചു.ഈ പുരാതന നഗരത്തില്‍ നെക്രോപോളിസിന്റെയും ഹിപ്പോഡ്രോമിന്റെയും അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്നു.

Baalbek

Also Read: ഇസ്രായേല്‍ ലെബനന്‍ ആക്രമിക്കുമ്പോള്‍ ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള

അതേസമയം, ടയറിലെയും ബാല്‍ബെക്കിലെയും റോമന്‍ പൈതൃകം ഉള്‍ക്കൊള്ളുന്ന ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നതിന് തെളിവുകളൊന്നുമില്ല. എന്നാല്‍ മനുഷ്യരാശിക്ക് മികച്ച മൂല്യമുള്ളതായി യുനെസ്‌കോ അംഗീകരിച്ച സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള പുരാവസ്തു കേന്ദ്രങ്ങളുടെ അടുത്തുള്ള ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ലോകമെങ്ങുമുള്ള പുരാവസ്തു ഗവേഷകര്‍ക്ക് ആശങ്കയാണ്. ‘ബാല്‍ബെക്കില്‍ കൂടുതലായും പുരാതന ക്ഷേത്രങ്ങളാണ് ഉള്ളത്. എന്നാല്‍ ഇസ്രയേല്‍ പ്രതിരോധ സേന ക്ഷേത്രങ്ങള്‍ക്ക് യാതൊരു ഇളവുകളും നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ അത് ഏത് നിമിഷവും തകര്‍ക്കപ്പെടാമെന്ന് ഗവേഷകര്‍ ഭയക്കുന്നു.

എന്നാല്‍, പുരാതന സ്ഥലങ്ങള്‍ തങ്ങള്‍ ലക്ഷ്യമിടുന്നില്ലെന്നും അതിന് സംരക്ഷണം നല്‍കുമെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചത്. അതേസമയം യുനെസ്‌കോയുടെ പൈതൃകസൈറ്റുകള്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തില്ലെന്ന വിശ്വാസത്തില്‍ അഭയം തേടി ജനങ്ങള്‍ അവിടെയ്ക്കാണ് എത്തുന്നത്. എന്നാല്‍ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളില്‍ അഭയം തേടരുതെന്ന് പ്രാദേശിക ഭരണകൂടം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനപ്പെട്ട പുരാവസ്തു സ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലെബനന്റെ സാംസ്‌കാരിക പൈതൃകത്തിനും വലിയ നഷ്ടമാകും ഉണ്ടാക്കുകയെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു.

Baalbek-Lebanon

Also Read: മനുഷ്യന് ശേഷം ഭൂമിയിൽ പുതിയൊരു ആവാസവ്യവസ്ഥയോ …?

അതേസമയം, ബാല്‍ബെക്കിലോ മറ്റ് സ്ഥലങ്ങളിലോ ഇസ്രായേല്‍ മനഃപൂര്‍വം ആക്രമണം നടത്തില്ല.’റോമന്‍ ക്ഷേത്രത്തില്‍ ബോംബെറിഞ്ഞാല്‍ അവര്‍ക്ക് എന്ത് നേട്ടമാണ് ഉണ്ടാകുകയെന്ന് ഒരുകൂട്ടര്‍ ചോദിക്കുന്നു. എന്നാല്‍ ചില ബോംബുകളോ മിസൈലുകളോ ലക്ഷ്യത്തില്‍ നിന്ന് പോയി അവശിഷ്ടങ്ങളില്‍ പതിക്കുന്നതിനുള്ള അപകടസാധ്യതയെക്കുറിച്ചും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗാസയിലെ പൈതൃക കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തിന്റെ ആഘാതം വളരെ വലുതാണ്. ലെബനനിലെയും ഗാസയിലെയും നിലവിലെ യുദ്ധങ്ങള്‍ എത്രമാത്രം നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ചിന്തിക്കാവുനന്തിനും അപ്പുറമാണ്. എന്നാല്‍ 2023 ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തെ തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഗാസയിലെ 69 സാംസ്‌കാരിക പൈതൃക കേന്ദ്രങ്ങള്‍ തകര്‍ന്നതായി സെപ്റ്റംബറില്‍ യുനെസ്‌കോ പ്രസിദ്ധീകരിച്ച ഒരു സര്‍വേ കണ്ടെത്തി.

Monastery

Also Read: ആവശ്യം അതിരു കടക്കുന്നു, കുട്ടികള്‍ക്ക് വിലക്കുമായി ഓസ്‌ട്രേലിയ

ഗാസയിലെ ഏറ്റവും പഴക്കം ചെന്ന പള്ളി, ഗ്രേറ്റ് ഒമാരി മസ്ജിദ് എന്നിവ. 2023 ഡിസംബറില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇത് ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. അതിനാല്‍ തന്നെ ഗാസയിലെയും ലെബനനിലെയും സാംസ്‌കാരി പൈതൃക കേന്ദ്രങ്ങളും പുരാതന ക്ഷേത്രങ്ങളും പള്ളികളുമെല്ലാം ഇസ്രയേല്‍ ലക്ഷ്യം വെച്ചേക്കും

Top