“ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്” നേരിട്ട് ഹാജരാകണം, പ്രതികള്‍ക്ക് നോട്ടീസ് അയച്ച്; കോടതി

“ഐഎസ്ആര്‍ഒ ഗൂഢാലോചന കേസ്” നേരിട്ട് ഹാജരാകണം, പ്രതികള്‍ക്ക് നോട്ടീസ് അയച്ച്; കോടതി

തിരുവനന്തപുരം: ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ ചാരക്കേസില്‍ പെടുത്തിയ ഐഎസ്ആര്‍ഒ ഗൂഢാലോചന കേസില്‍ പ്രതികള്‍ക്ക് നോട്ടീസ് അയച്ച് കോടതി. മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയിരുന്നത്. കുറ്റപത്രം അംഗീകരിച്ച സിജെഎം കോടതിയാണ് പ്രതികള്‍ക്ക് സമന്‍സ് അയച്ചത്. ജൂലൈ 26ന് പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നാണ് ആവശ്യം.

മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, എസ് കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്‌ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Top