മനുഷ്യരെ ബഹിരാകാശത്തയക്കാന്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ആദ്യ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഐഎസ്ആര്‍ഒ സ്ഥലം കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. ഓസ്‌ട്രേലിയയിലെ കോകോസ് ദ്വീപിലാണ് താല്കാലിക ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയത്.
ALSO READ: ദീപാവലി ആഘോഷിക്കാം ജിയോയുടെ പുതിയ ഓഫറിനൊപ്പം
ഐഎസ്ആര്‍ഒയും ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് നിരീക്ഷണ കേന്ദ്രം സാധ്യമാക്കുക. ഇന്ത്യന്‍ സംഘം ദ്വീപ് സന്ദർശിച്ച് ഉത്തമമാണെന്ന് ഉറപ്പുവരുത്തിയതായി ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി മേധാവി എന്റികോ പലേര്‍മോ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പ്രൊജക്ട് മാനേജറുമായി ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ജോലികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഗഗന്‍യാന്‍ ദൗത്യത്തിനിടെ ദൗത്യം പിന്‍വലിക്കപ്പെട്ടാല്‍ അതിലെ ദൗത്യ സംഘത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ദൗത്യത്തിന്റെ സഞ്ചാര പാത അനുസരിച്ച് അത് ഓസ്‌ട്രേലിയന്‍ കടലിലായിരിക്കുമെന്നും ഇത്തരം ഘട്ടത്തിൽ ഓസ്‌ട്രേലിയ ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാറ്റ്കണക്ട് 60 സാറ്റലൈറ്റ് , സ്‌പേസ് മൈത്രി, സ്‌കൈ ക്രാഫ്റ്റിന്റെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല എന്നിവയ്ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.