തൈരിൽ ഉണക്ക മുന്തിരി ചേർത്ത് കഴിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് ഗുണങ്ങൾ

കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍

തൈരിൽ ഉണക്ക മുന്തിരി ചേർത്ത് കഴിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് ഗുണങ്ങൾ
തൈരിൽ ഉണക്ക മുന്തിരി ചേർത്ത് കഴിച്ചിട്ടുണ്ടോ? ഇതൊക്കെയാണ് ഗുണങ്ങൾ

തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിച്ചിട്ടുണ്ടാവില്ല നമ്മളിൽ പലരും. എന്നാൽ ഇതിന്റെ പോഷക ഗുണങ്ങൾ അറിഞ്ഞാൽ ഇങ്ങനെ ചെയ്യാതിരിക്കാൻ ആവില്ല നമുക്ക്. കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍. തൈര് ഒരു മികച്ച പ്രോബയോട്ടിക് കൂടിയാണ്. തൈരിനൊപ്പം മൂന്നോ നാലോ ഉണക്കമുന്തിരി കൂടി ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഒന്നാണ് ഉണക്കമുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ദഹന മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുന്നു . കൂടാതെ മലബന്ധം തടയാനും ഇത് ഉപകാരപ്രദമാണ്.കൂടാതെ , ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. തൈരില്‍ ഉണക്കമുന്തിരി ചേര്‍ക്കുന്നത് ദഹനവ്യവസ്ഥയെ ഇല്ലാതാക്കുന്ന എല്ലാ മോശം ബാക്ടീരിയകളെയും നശിപ്പിക്കാന്‍ സഹായിക്കും. ഉണക്കമുന്തിരി​യിലും തൈരിലും വലിയ അളവില്‍ കാത്സ്യമുണ്ട്. ഈ പോഷകങ്ങള്‍ എല്ലുകളെ ശക്തിപ്പെടുത്താന്‍ സഹായിക്കും.

ALSO READ: വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് മൂന്ന് മാസം: തുറക്കാന്‍ ഇതുവരെ നടപടിയില്ല

പതിവായി തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറ്റിലെ അസ്വസ്ഥതകള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും. പ്രോബയോട്ടിക് ആയതിനാല്‍ ഇതില്‍ നല്ല ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെടുത്തും. മോണകളും പല്ലുകളും ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും തൈരില്‍ ഉണക്കമുന്തിരി ചേര്‍ത്ത് കഴിക്കുന്നത് ഗുണകരമാണ്.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)

Top