ആലപ്പുഴ: കണ്ണൂരില്‍ വച്ച് നടന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ബിജെപിക്ക് ഒപ്പമെന്ന തുറന്ന് പറച്ചില്‍ ആണെന്ന് എം വി ഗോവിന്ദന്‍. പ്രതിപക്ഷ പാര്‍ട്ടികളെ വേട്ടയാടുന്ന ജോലിയാണ് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. ഡല്‍ഹിയിലെ മന്ത്രിയെ അറസ്റ്റ് ചെയ്തപ്പോള്‍ കെജ്രിവാളിനെ എന്താ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചവരാണ് കോണ്‍ഗ്രസ്. അവസരവാദപരമായ നിലപാടിന്റെ തെളിവാണ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യ സഖ്യം നടത്തിയ സമരമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഇത്തരം സംഭവങ്ങളില്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം എന്ന് ആ പരിപാടിയില്‍ തീരുമാനിച്ചതാണ്. എന്നാല്‍ ഇന്‍ഡ്യ സഖ്യത്തിന്റെ നേതാവായ രാഹുല്‍ ഗാന്ധി അതിന് വിരുദ്ധമായി നിലപാട് എടുക്കുന്നു. ഇന്‍ഡ്യ സഖ്യത്തെ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് രാഹുല്‍ സ്വീകരിച്ചത്. കേരളാ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് എന്നാണ് രാഹുല്‍ ചോദിച്ചത്. ഇത് തന്നെയാണ് നരേന്ദ്ര മോദിയും പറയുന്നത്. ഏത് കേസിന്റെ അടിസ്ഥാനത്തിലാണ് കേരള മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യേണ്ടത്. ഒരു കേസും ഇല്ലല്ലോ.
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ തെക്ക് വടക്ക് നടന്നിട്ട് കാര്യമില്ല. ആരെങ്കിലും എഴുതി കൊടുക്കുന്നത് പ്രസംഗിച്ചിട്ടും കാര്യമില്ല. എന്തെങ്കിലും പറയുമ്പോള്‍ വ്യക്തതയോടെ പറയണം. ഇഡിയും മോദിയും പറയുന്നത് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ നേതാവ് പറയാന്‍ പാടില്ല. തികച്ചും തെറ്റായ , രാഷ്ട്രീയ അന്തഃസത്തക്ക് നിരക്കാത്ത നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചത്. രാഹുല്‍ ഗാന്ധിയെ ഇനിയും വിമര്‍ശിക്കും, അത് രാഷ്ട്രീയമാണ്. പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് പറയാന്‍ രാഹുല്‍ ഗാന്ധി തയ്യാറുണ്ടോ. പിണറായി വിജയന്‍ വര്‍ഗീയ വാദിയെന്ന് പറഞ്ഞ രേവന്ത് റെഡ്ഢി പഴയ ആര്‍എസ്എസുകാരനാണ്. കോണ്‍ഗ്രസില്‍ വന്നിട്ട് അധികനാള്‍ ആയിട്ടില്ല. കോണ്‍ഗ്രസിന് നയവുമില്ല രാഷ്ട്രീയവുമില്ല. കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ്. കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളിലാണ് ഇന്‍ഡ്യ സഖ്യം ദുര്‍ബലമാകുന്നതെന്നും എം വി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.