CMDRF

ടീമിന്റെ നായകന്‍ ആരെന്നതില്‍ കാര്യമില്ലെന്നും രോഹിത് ശര്‍മ്മ ഇതിഹാസമാണ്: നവജ്യോത് സിംഗ് സിദ്ധു

ടീമിന്റെ നായകന്‍ ആരെന്നതില്‍ കാര്യമില്ലെന്നും രോഹിത് ശര്‍മ്മ ഇതിഹാസമാണ്: നവജ്യോത് സിംഗ് സിദ്ധു
ടീമിന്റെ നായകന്‍ ആരെന്നതില്‍ കാര്യമില്ലെന്നും രോഹിത് ശര്‍മ്മ ഇതിഹാസമാണ്: നവജ്യോത് സിംഗ് സിദ്ധു

മുംബൈ: രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്ത് ഹാര്‍ദ്ദിക്ക് പാണ്ഡ്യ എത്തിയതില്‍ ക്രിക്കറ്റ് ലോകത്ത് വലിയ അസ്വസ്ഥതകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഐപിഎല്‍ കമന്റേറ്ററും ഇന്ത്യന്‍ മുന്‍ താരവുമായ നവ്‌ജ്യോത് സിം?ഗ് സിന്ധു. ടീമിന്റെ നായകന്‍ ആരെന്നതില്‍ കാര്യമില്ലെന്നും രോഹിത് ശര്‍മ്മ ഇതിഹാസമെന്നുമാണ് നവ്‌ജ്യോത് സിം?ഗ് സിന്ധുവിന്റെ വാക്കുകള്‍.

അസ്വസ്ഥതകള്‍ക്കിടെ മുംബൈ ഇന്ത്യന്‍സ് ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ആദ്യ മത്സരം പരാജയപ്പെട്ടതിനാല്‍ ഇന്ന് ജയിച്ച് തുടങ്ങുകയാണ് ഇരുടീമുകളുടെയും ലക്ഷ്യം.താന്‍ ഇന്ത്യന്‍ ടീമിലായിരുന്നപ്പോള്‍ അഞ്ച് നായകന്മാര്‍ക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. കപില്‍ ദേവ്, ദിലീപ് വെം?ഗ്‌സര്‍ക്കാര്‍, സുനില്‍ ഗാവസ്‌കര്‍, കൃഷ്ണമചാരി ശ്രീകാന്ത്, രവി ശാസ്ത്രി എന്നിവര്‍ക്ക് കീഴിലാണ് താന്‍ കളിച്ചിട്ടുള്ളത്. നായകന്‍ ആരായാലും ഞങ്ങളെല്ലാം രാജ്യത്തിന് വേണ്ടിയാണ് കളിച്ചത്. അതുപോലെ ഹാര്‍ദ്ദിക്ക് നായകനെന്ന് കരുതി രോഹിത് ശര്‍മ്മ ചെറുതാകുന്നില്ലെന്നും രോഹിത് വ്യക്തമാക്കി.

Top