CMDRF

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കാന്‍ തീരുമാനം

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കാന്‍ തീരുമാനം
കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കാന്‍ തീരുമാനം

കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ മയക്കുവെടി വെക്കാന്‍ തീരുമാനം. പത്ത് മണിക്കൂര്‍ ആയിട്ടും ആനയെ പുറത്തെത്തിക്കാന്‍ ആകാതെ വന്നതോടെയാണ് മയക്കുവെടി വെക്കാന്‍ തീരുമാനമായത്. മുവാറ്റുപുഴ ആര്‍ഡിഒ സ്ഥലത്തെത്തി. പ്രദേശത്ത് 24 മണിക്കൂര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടപ്പടി പഞ്ചായത്തിലെ 1, 2, 3, 4 വാര്‍ഡുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വകാര്യ വ്യക്തിയുടെ കിണറ്റിലാണ് ഇന്ന് പുലര്‍ച്ചെ കാട്ടാന വീണത്. ആനയെ രക്ഷിക്കാന്‍ വനം വകുപ്പ് മണ്ണുമാന്തി യന്ത്രം കൊണ്ടുവന്നെങ്കിലും സ്ഥലമുടമ മണ്ണുമാന്തി യന്ത്രം കടത്തിവിടുന്നില്ല. തൊട്ടടുത്ത പറമ്പിലൂടെ വേണം മണ്ണുമാന്തി യന്ത്രം കിണറിന് അടുത്തെത്തിക്കാന്‍. എന്നാല്‍ പറമ്പിലൂടെ കൊണ്ടുപോയാല്‍ കൃഷി നശിക്കുമെന്നാണ് സ്ഥലമുടമയുടെ വാദം. സ്വന്തമായി രക്ഷപ്പെടാന്‍ കാട്ടാന ശ്രമിക്കുന്നുണ്ടെങ്കിലും അതിന് കഴിയാതെ ഏറെ നേരമായി കിണറ്റില്‍ തന്നെയാണ് ആന.

Top