പ്രതിരോധശേഷി കൂട്ടാനും,സ്ട്രെസ് കുറക്കാനും; ഈ ചായ മാത്രം മതി

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന ശരീരത്തിലെ കോർട്ടിസോൾ ഹോർമോണിൻ്റെ അളവ് സാധാരണ നിലയിൽ നിലനിർത്താൻ ഇത് സഹായിക്കുന്നു

പ്രതിരോധശേഷി കൂട്ടാനും,സ്ട്രെസ് കുറക്കാനും; ഈ ചായ മാത്രം മതി
പ്രതിരോധശേഷി കൂട്ടാനും,സ്ട്രെസ് കുറക്കാനും; ഈ ചായ മാത്രം മതി

നിരവധി പോഷക​ഗുണങ്ങൾ അടങ്ങിയ ഒരു ഔഷധ സസ്യമാണ് തുളസി. എല്ലാ ദിവസവും ഒരു നേരം തുളസി ചായ കുടിക്കുന്നത് രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. ആന്റി – ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് എന്നിവ അടങ്ങിയ തുളസി ചായ വിവിധ ശ്വാസകോശരോ​ഗങ്ങൾ തടയുന്നതിനും സഹായകമാണ്.

സ്ട്രെസ് ഹോർമോൺ എന്നറിയപ്പെടുന്ന കോർട്ടിസോൾ ഹോർമോണിൻ്റെ അളവ് ശരീരത്തിൽ സാധാരണ നിലയിൽ നിലനിർത്താൻ തുളസി ചായ സഹായിക്കുന്നു. വിഷാദത്തിൻ്റെ വിവിധ ലക്ഷണങ്ങളെ കുറയ്ക്കുന്നത്തിന് തുളസിക്ക് വലിയ പങ്കാണ് ഉള്ളത്.

തുളസി ചായയിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങളുടെ സാന്നിധ്യം വായിലെ ബാക്ടീരിയകളെയും അണുക്കളെയും അകറ്റാൻ സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടുന്നതിനും തുളസി ചായ സഹായിക്കുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ അണുബാധകളെ പ്രതിരോധിച്ച് നിർത്തുന്നു.

Also Read:സൗന്ദര്യപ്രേമികള്‍ക്ക് മുന്നറിയിപ്പ്; സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങളില്‍ മാരക രാസവസ്തുക്കള്‍

തുളസിക്ക് ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതായത് ശരീരത്തിന്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. തുളസി ചായ പതിവായി കുടിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും ശരീരത്തിലെ അണുബാധകളെ കൂടുതൽ പ്രതിരോധിക്കാനും സഹായിക്കും.

ഹൃദയാരോഗ്യത്തിന് സഹായകമായ യൂജിനോൾ എന്നൊരു ഘടകം തുളസിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ബിപി കുറയ്ക്കാനും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും. തുളസി ചായയുടെ പതിവാഉള്ള ഉപയോഗം ദഹനം എളുപ്പമാക്കുകയും ​ഗ്യാസ് ട്രബിൾ, മലബന്ധം പോലുള്ള പ്രശ്നങ്ങൾ തടയുന്നതിനും സഹായിക്കും.

Top