CMDRF

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നമ്മള്‍ ഒന്നിച്ച് പോരാടണം; വോട്ടര്‍മാര്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി

ഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ വോട്ടര്‍മാര്‍ക്ക് കത്തെഴുതി രാഹുല്‍ ഗാന്ധി. രാജ്യത്ത് മാറ്റം കൊണ്ടുവരുമെന്നാണ് കത്തില്‍ രാഹുല്‍ ഗാന്ധി അവകാശപ്പെടുന്നത്.

ഇത് ഒരു സാധാരണ തെരഞ്ഞെടുപ്പല്ല, രാജ്യത്തെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടമാണ്, നമ്മള്‍ ഒന്നിച്ച് പോരാടി മാറ്റം കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി കത്തില്‍ കുറിച്ചിരിക്കുന്നു.

അതേസമയം സംവരണത്തിന്റെ പരിധി 50 ശതമാനത്തില്‍ നിന്ന് ഉയര്‍ത്തുമെന്നും രാഹുല്‍ ഗാന്ധി നേരത്തെ മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ദലിത്, പിന്നാക്ക-ഗോത്ര വിഭാഗങ്ങള്‍ക്ക് അവസരങ്ങള്‍ വര്‍ധിപ്പിക്കാനായി സംവരണത്തിന്റെ 50 ശതമാനമെന്ന പരിധി ഉയര്‍ത്തും, ബിജെപിയും ആര്‍എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്, ജനങ്ങള്‍ക്കുള്ള അധികാരമെല്ലാം ഇല്ലാതാക്കാനാണ് മോദിയുടെ ശ്രമമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Top