ആർഷോയ്ക്ക് വ്യവസ്ഥ ലംഘിച്ച് എംഎ പ്രവേശനം നൽകിയെന്ന് ആരോപണം

ഇന്റഗ്രേറ്റഡ് കോഴ്‌സ് സംബന്ധിച്ച അഞ്ജത മൂലമുള്ള ആരോപണം ആണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം

ആർഷോയ്ക്ക് വ്യവസ്ഥ ലംഘിച്ച് എംഎ പ്രവേശനം നൽകിയെന്ന് ആരോപണം
ആർഷോയ്ക്ക് വ്യവസ്ഥ ലംഘിച്ച് എംഎ പ്രവേശനം നൽകിയെന്ന് ആരോപണം

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്ക് വ്യവസ്ഥ ലംഘിച്ച് എംഎ പ്രവേശനം നൽകിയെന്ന് ആരോപണം. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയ്ൻ കമ്മിറ്റി ഗവർണർക്കും എംജി സർവ്വകലാശാല വൈസ് ചാൻസലർക്കും നിവേദനം നൽകി.

മഹാരാജാസിൽ 5 വർഷ ആർക്കിയോളജി ഇന്റഗ്രറ്റഡ് കോഴ്‌സിൽ പ്രവേശനം നേടിയ ആർഷോയ്ക്കു ആറാം സെമസ്റ്റർ പാസാകാതെ ഏഴാം സെമസ്റ്ററിൽ പ്രവേശനം നൽകിയെന്നാണ് പരാതി. 5, 6 സെമസ്റ്റർ പരീക്ഷയെഴുതാൻ 75 ശതമാനം ഹാജർ വേണമെന്നിരിക്കെ ആർഷോയ്ക്ക് 10 ശതമാനം ഹാജർ മാത്രമാണുള്ളതെന്ന് പരാതിയിൽ പറയുന്നു.

നിശ്ചിത ശതമാനം ഹാജരില്ലാത്ത ആർഷോയെ പി ജി ക്ലാസിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എറണാകുളം മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നും ആർഷോയെ കോളേജിൽ നിന്നും പുറത്താക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. എന്നാൽ ഇന്റഗ്രേറ്റഡ് കോഴ്‌സ് സംബന്ധിച്ച അഞ്ജത മൂലമുള്ള ആരോപണം ആണെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.

Top