പൊതുയോഗം മുടക്കിയെന്ന് ആരോപണം

പരിപാടി റദ്ദാക്കിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം.

പൊതുയോഗം മുടക്കിയെന്ന് ആരോപണം
പൊതുയോഗം മുടക്കിയെന്ന് ആരോപണം

മലപ്പുറം: കെ എം ഷാജിയുടെ നിലമ്പൂരിലെ പൊതുയോഗം മുടക്കിയെന്ന് ആരോപണം. പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് പരിപാടി തീരുമാനിച്ചത്. നിലമ്പൂര്‍ മണ്ഡലം ലീഗ് കമ്മിറ്റിയാണ് സമ്മേളനം തീരുമാനിച്ചത്.

നേതൃത്വം ഇടപെട്ട് അനുമതി നിഷേധിച്ചതോടെ മണ്ഡലം കമ്മിറ്റി പിന്‍വാങ്ങി. നേതൃത്വത്തിനെതിരെ സൈബര്‍ ഗ്രുപ്പുകളില്‍ രൂക്ഷവിമര്‍ശനം ഉണ്ട്. പരിപാടി റദ്ദാക്കിയത് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് വിമര്‍ശനം. പരിപാടി തടഞ്ഞത് പ്രമുഖ നേതാവെന്നും ആരോപണമുണ്ട്. അതേസമയം ആരോപണം മുസ്ലിം ലീഗ് നിഷേധിച്ചു.

Top