ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്: സഞ്ജയ് മഞ്ജരേക്കര്‍

വാര്‍ത്താസമ്മേളനങ്ങളില്‍ സംസാരിക്കുന്നതുപോലുള്ള ചുമതലകള്‍ ഗംഭീറിന് നല്‍കാതിരിക്കുന്നതാവും ബിസിസിഐയ്ക്ക് നല്ലത്

ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്: സഞ്ജയ് മഞ്ജരേക്കര്‍
ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്: സഞ്ജയ് മഞ്ജരേക്കര്‍

ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലതെന്ന് മുന്‍ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടി ഇന്ത്യന്‍ ടീം യാത്ര തിരിക്കുന്നതിന് മുൻപായി ഗംഭീര്‍ മുംബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് മഞ്ജരേക്കര്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍ പങ്കുവെച്ചത്.

മഞ്ജരേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്

‘ഗംഭീറിന്റെ വാര്‍ത്താസമ്മേളനം ഇപ്പോള്‍ കണ്ടതേയുള്ളൂ. വാര്‍ത്താസമ്മേളനങ്ങളില്‍ സംസാരിക്കുന്നതുപോലുള്ള ചുമതലകള്‍ ഗംഭീറിന് നല്‍കാതിരിക്കുന്നതാവും ബിസിസിഐയ്ക്ക് നല്ലത്. ഗംഭീര്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതാണ് നല്ലത്. മാധ്യമങ്ങളുമായി ഇടപഴകുമ്പോള്‍ അദ്ദേഹം ശരിയായ പെരുമാറ്റമോ വാക്കുകളോ സ്വീകരിക്കാറില്ല. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിക്കാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറുമാണ് നല്ലത്.

Also Read:കായികമേള: അത്‌ലറ്റിക്‌സിൽ കപ്പെടുത്ത് മലപ്പുറം

അതേസമയം ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ പരാജയത്തിന് ശേഷം ആദ്യമായാണ് ഗംഭീര്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്തത്. നിര്‍ണായകമായ ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി താരങ്ങളുടെ ഫോം അടക്കമുള്ള ഗൗരവകരമായ വിഷയങ്ങളെ കുറിച്ച് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. പരമ്പരയിലെ പരാജയത്തെകുറിച്ചും ടീമിന്റെ ഫോമിനെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ ഗംഭീറിന് മുന്നില്‍ ഉയര്‍ന്നിരുന്നു. ഓരോ ചോദ്യത്തിലും അസ്വസ്ഥത പ്രകടിപ്പിക്കാതെയാണ് ഗംഭീര്‍ മറുപടി നല്‍കിയത്.

ഒന്നാം ടെസ്റ്റില്‍ രോഹിത് കളിക്കുമോ ഇല്ലയോ എന്നതില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും പരമ്പര തുടങ്ങുന്നതിന് മുന്നെ നിങ്ങളെ അറിയിക്കാമെന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ലഭ്യതയെ കുറിച്ച് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ അപ്‌ഡേറ്റ് നൽകി. രോഹിത് ഇല്ലെങ്കില്‍ പെര്‍ത്തില്‍ ജസ്പ്രീത് ബുംറ ഇന്ത്യയെ നയിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. വിരാട് കോഹ്‌ലിയുടെ ഫോമില്‍ ആശങ്ക പ്രകടിപ്പിച്ച ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ്ങിനെതിരെ ഗംഭീര്‍ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.

Top