CMDRF

വിരൽ ചൂണ്ടാനുള്ളതു കൂടിയാണ് ; തദ്ദേശമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

വിരൽ ചൂണ്ടാനുള്ളതു കൂടിയാണ് ; തദ്ദേശമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്
വിരൽ ചൂണ്ടാനുള്ളതു കൂടിയാണ് ; തദ്ദേശമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

സുൽത്താൻ ബത്തേരി: വിരൽ ചൂണ്ടാനുള്ളതു കൂടിയാണ്, മന്ത്രിയുടെ മുഖത്ത് മാത്രമല്ല മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരൽ ചൂണ്ടി സംസാരിക്കാൻ മടിയില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിൻറെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്തിക്കുകയെന്നതാണ് പ്രതിപക്ഷ ധർമ്മം. ആമയിഴഞ്ചാൻ തോട്ടിൽ ജോയ് എന്ന തൊഴിലാളി വീണപ്പോൾ പ്രതിപക്ഷം വിമർശിച്ചെന്നാണ് തദ്ദേശമന്ത്രിയുടെ പരാതി. പക്ഷെ പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചത് അപ്പോഴല്ല. മഴക്കാലപൂർവ ശുചീകരണം നടന്നിട്ടില്ലെന്നും അതിൻറെ ഭാഗമായി സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടരുന്നെന്നും പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞതാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

ജോയിയുടെ തിരോധനത്തോടെ തിരുവനന്തപുരം കോർപറേഷനും റെയിൽവെയും ഇറിഗേഷൻ ഡിപ്പാർട്‌മെന്റും തമ്മിൽ അടി തുടങ്ങി. കോർപറേഷനും റെയിൽവെയും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കേണ്ടത് കോർപറേഷനാണ്. തിരുവനന്തപുരത്തെ 1039 ഓടകളിൽ 839 എണ്ണത്തിന്റെ ശുചീകരണം കഴിഞ്ഞെന്നാണ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. ഒരു രാത്രി മുഴുവൻ മഴ പെയ്താൽ തിരുവനന്തപുരം വെള്ളത്തിനടിയിലാകും.

യു.ഡി.എഫ് കാലത്ത് തുടങ്ങിവച്ച ഓപ്പറേഷൻ അനന്ത മുന്നോട്ട് കൊണ്ടു പോകാൻ തയാറാകാതിരുന്നത് എന്തുകൊണ്ടാണെന്നും വി ഡി സതീശൻ ചോദിച്ചു. നിയമസഭയിൽ പ്രതിപക്ഷ നേതാവ് കൈ ചൂണ്ടി സംസാരിച്ചെന്നാണ് ഒരു മന്ത്രി പരാതിപ്പെട്ടത്. രാഷ്ട്രീയമായി വിമർശിച്ചെന്നതാണ് മറ്റൊരു മന്ത്രിയുടെ പരാതി. ഇവരൊക്കെ വിമർശനത്തിന് അതീതരാണോ.തെറ്റു ചെയ്താൽ വിമർശിക്കുക തന്നെ ചെയ്യുമെന്നും വിഡി സതീശൻ വ്യക്തമാക്കി,.

Top