നമുക്ക് ലഭിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റല്‍ പകര്‍പ്പ് കേന്ദ്രം സൗജന്യമായി നല്‍കുമ്പോള്‍ അതിന് സംസ്ഥാനസര്‍ക്കാര്‍ ഈടാക്കുന്നത് 200 രൂപ സര്‍വീസ് ചാര്‍ജ് കാര്‍ഡ്. അച്ചടി പരിമിതപ്പെടുത്തി ഡിജിറ്റല്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചപ്പോഴാണ് മോട്ടോര്‍ വാഹനവകുപ്പ് സര്‍വീസ് ചാര്‍ജ് 60 രൂപയില്‍നിന്ന് ഇപ്പോൾ 200 ആക്കിയത്.
അപേക്ഷകരില്‍നിന്ന് പണം കൈപ്പറ്റിയിരുന്നെങ്കിലും യഥാസമയം കാര്‍ഡ് വിതരണംചെയ്യുന്നതില്‍ വീഴ്ചപറ്റിയിട്ടുണ്ട്. കാര്‍ഡ് അച്ചടിക്കുന്നവകയില്‍ കിട്ടിയ ലാഭം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം. 60 രൂപ ചെലവ് വരുന്ന കാര്‍ഡിന് 200 രൂപയാണ് നേരത്തേ മോട്ടോര്‍വാഹനവകുപ്പ് ഈടാക്കിയിരുന്നത്. കാര്‍ഡ് തയ്യാറാക്കാന്‍ കരാറെടുത്ത സ്ഥാപനത്തിന് പ്രതിഫലം നല്‍കാത്തതാണ് ഏറെ പ്രതിസന്ധിയായത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ടി.ഐ കാര്‍ഡ് അച്ചടി നിര്‍ത്തിവെച്ചപ്പോള്‍ അവരെ പുറത്താക്കാനും പകരം നേരിട്ട് അച്ചടിക്കാനും തീരുമാനിച്ചു. അതിലും പരാജയപ്പെട്ടതോടെയാണ് ഡിജിറ്റല്‍ നല്‍കാന്‍ തീരുമാനിച്ചത്. ഐ.ടി.ഐക്ക് 14 കോടിക്കുമേല്‍ കുടിശ്ശികയുണ്ട്.
Also Read : ആരാധകന്റെ ബൈക്കിൽ റൈഡ് നടത്തി ധോണി
ഡിജിറ്റലില്‍ പണം മുടക്കണം വീണ്ടും
വല്ലാത്തൊരു അവസ്ഥയാണ്, സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഡിജിറ്റല്‍ പകര്‍പ്പ് പ്രിന്റെടുത്ത് കൈവശം സൂക്ഷിക്കണമെങ്കില്‍ വീണ്ടും പണം മുടക്കണം. ഇനിയിപ്പോൾ ഇത് സൂക്ഷിക്കാന്‍ സര്‍ക്കാര്‍ മൊബൈല്‍ ആപ്പുകള്‍ ഇല്ലെന്നാണ് ന്യൂനത. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പകര്‍പ്പ് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാണ്. രാജ്യത്ത് എവിടെയും ഈ ഡിജിറ്റല്‍ പകര്‍പ്പ് കാണിച്ചാല്‍ മതിയാകും. അതേസമയം കേരളസര്‍ക്കാരിന്റെ ഡിജിറ്റല്‍ പകര്‍പ്പ് ഇതരസംസ്ഥാനങ്ങളില്‍ അംഗീകരിക്കണമെന്നില്ല എന്നതും ഭീഷണി ഉയർത്തുന്നുണ്ട്.