സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം; മന്ത്രി ജി ആര്‍ അനില്‍

ചില ക്രമീകരണങ്ങള്‍ വേണ്ടി വന്നു. ചിലതിന് വില കൂടും ചിലതിന് കുറയും.

സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം; മന്ത്രി ജി ആര്‍ അനില്‍
സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനം; മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം: സപ്ലൈകോ നിലനില്‍ക്കുകയാണ് പ്രധാനമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ചില ക്രമീകരണങ്ങള്‍ വേണ്ടി വന്നു. ചിലതിന് വില കൂടും ചിലതിന് കുറയും. എല്ലാ ഔട്ട് ലെറ്റിലും സാധനങ്ങള്‍ വന്നു കഴിഞ്ഞു. ഇന്നലെ മാത്രം എട്ട് കോടി രൂപയുടെ വില്‍പ്പന നടന്നെന്നും മന്ത്രി. സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.

രണ്ട് ദിവസമായി സപ്ലൈകോയില്‍ വലിയ തിരക്കാണ്. എട്ട് മാസമായി പഞ്ചസാര ഇല്ലായിരുന്നു. മാര്‍ക്കറ്റ് വിലയില്‍ നിന്നും 13 രൂപ കുറച്ചാണ് നല്‍കുന്നത്. അരിയ്ക്ക് മാര്‍ക്കറ്റില്‍ 42 രൂപയാണ്. അതില്‍ നിന്നും വിലകുറച്ചാണ് കൊടുക്കുന്നത്- മന്ത്രി പ്രതികരിച്ചു.

Read Also: സബ്‌സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ച് സപ്ലൈകോ

വില കുറഞ്ഞത് അറിയില്ലേ എന്ന് ചോദിച്ച മന്ത്രി, ശ്രദ്ധേയമായ ഇടപെടലാണ് സര്‍ക്കാര്‍ നടത്തിയതെന്നും പറഞ്ഞു. ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചുവെന്നും ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. ‘പൈസയുടെ കണക്ക് നിങ്ങള്‍ നോക്കണ്ട. യഥേഷ്ടം സാധനം കിട്ടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. സര്‍ക്കാര്‍ കൊടുക്കേണ്ട പണം സപ്ലൈകോയും സര്‍ക്കാരും തമ്മില്‍ തീര്‍ത്തോളും. ജനങ്ങളുടെ വിഷയമാണ് നോക്കേണ്ടത്’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top