CMDRF

കടംവീട്ടാൻ പോലും തികയുന്നില്ല, ശമ്പളം മുടങ്ങിയത് 2 ലക്ഷം സർക്കാർ ഉദ്യോ​ഗസ്ഥർക്ക്

ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്‌റ്റംബർ ഒന്നിന് ശമ്പളവും പെൻഷനും ലഭിക്കാത്തത്.

കടംവീട്ടാൻ പോലും തികയുന്നില്ല, ശമ്പളം മുടങ്ങിയത് 2 ലക്ഷം സർക്കാർ ഉദ്യോ​ഗസ്ഥർക്ക്
കടംവീട്ടാൻ പോലും തികയുന്നില്ല, ശമ്പളം മുടങ്ങിയത് 2 ലക്ഷം സർക്കാർ ഉദ്യോ​ഗസ്ഥർക്ക്

ഡൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞു ഹിമാചൽപ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാർക്കും 1.5 ലക്ഷം പെൻഷൻകാർക്കും സെപ്‌റ്റംബർ ഒന്നിന് ശമ്പളവും പെൻഷനും ലഭിക്കാത്തത്. അതേസമയം സംസ്ഥാനത്ത്‌ ക്യാബിനറ്റ് മന്ത്രിമാർ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു. നിലവിൽ സംസ്ഥാനത്തിന് 94,000 കോടി രൂപയുടെ കടബാധ്യതയുണ്ട്.

സൗജന്യങ്ങൾക്കൊപ്പം സാമ്പത്തിക ബാധ്യതയും സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ തളർത്തി. കടം വീട്ടാൻ സംസ്ഥാന സർക്കാരിന് പുതിയ വായ്പകൾ എടുക്കേണ്ടി വരുന്നതാണ് നേരിടുന്ന പ്രധാന തിരിച്ചടി. നിലവിൽ സംസ്ഥാന സർക്കാരിന് ഏകദേശം 10,000 കോടി രൂപയുടെ ബാധ്യതയുണ്ടെന്നും, അഞ്ചാം തീയതി ജീവനക്കാർക്ക് ശമ്പളവും 10ാം തീയതി പെൻഷനും നൽകിയേക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Also Read: പൊലീസ് സേനയിൽ സ്ത്രീകൾക്ക് സംവരണവുമായി; രാജസ്ഥാൻ സർക്കാർ

പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചത് സർക്കാർ ജീവനക്കാരെ

HIMACHALPRADESH GOVERNMENT

നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സർക്കാർ ജീവനക്കാരെയാണ് ഏറ്റവും കൂടുതൽ സാമ്പത്തികമായി ബാധിക്കുന്നതെന്ന് ഹിമാചൽ പ്രദേശ് ഗവൺമെൻ്റ് എംപ്ലോയീസ് ജോയിൻ്റ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറി ഹീര ലാൽ വർമ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഞങ്ങൾ മാസാവസാനം വരെ ശമ്പളത്തിനായി കാത്തിരിക്കുകയാണ്.

Also Read: ഉന്നത ഉദ്യോ​ഗസ്ഥൻ പണം വാ​ഗ്ദാനംചെയ്തു; ​കൊല്ലപ്പെട്ട വനിതാഡോക്ടറുടെ കുടുംബം

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിൽ പ്രശ്നം സർക്കാർ പരിഹരിക്കണമെന്നും അവർ പറഞ്ഞു. ജീവനക്കാരുടെ ശമ്പളം വൈകിപ്പിക്കുന്നത് പക്വമായ കാര്യമല്ലെന്നും സർക്കാർ ചോർച്ച പരിശോധിച്ച് ഈ പ്രതിസന്ധി എവിടെ നിന്നാണ് വരുന്നതെന്ന് കണ്ടെത്തണമെന്നും വർമ്മ പറഞ്ഞു.

Top