CMDRF

മഴക്കാലമാണ്; അകറ്റാം രോഗം പടർത്തും കൊതുകിനെ

മഴക്കാലമാണ്; അകറ്റാം രോഗം പടർത്തും കൊതുകിനെ
മഴക്കാലമാണ്; അകറ്റാം രോഗം പടർത്തും കൊതുകിനെ

ഴക്കാലത്ത് കൊതുകു ശല്യം വളരെ കൂടുതലാകാറുണ്ട് അല്ലെ, ഇത്തരത്തിൽ രോഗം പടർത്തുന്ന കൊതുകുകളുടെ കടി ഏൽക്കാൻ നമ്മൾ തയ്യാറാകേണ്ടതുണ്ടോ !

മഴക്കാലത്ത് കെട്ടികിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ട് പെരുകുന്ന ഈ ഇത്തിരി കുഞ്ഞമ്മാർ വളരെ അപകടകാരികളുമാണ്. ഏതൊക്കെ മാർഗങ്ങളിലൂടെ ഇതിൽ നിന്നും രക്ഷനേടാം എന്ന അറിവ് നേടിയാലോ..

കെട്ടികിടക്കുന്ന വെള്ളം: ചിരട്ടകളിലും, തൊടിയിൽ കിടക്കുന്ന കുഞ്ഞൻ പാത്രങ്ങളിലും, അലങ്കാരത്തിനായി വെക്കുന്ന ചെടിച്ചട്ടികളിൽ വരെ ഈ വിരുതന്മാർ മുട്ടയിട്ട് പെരുകാം. അവ ഇടക്കിടക്ക് ക്‌ളീൻ ചെയ്യുന്നത് വഴി ഇവയെ തുരത്താം.

വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം: നമ്മുടെ വീടും ,പരിസരത്തുള്ള കാട് പിടിച്ച പ്രദേശങ്ങളും, വളർത്തു മൃഗങ്ങളുടെ കൂടും,പരിസരവും വൃത്തിയോടെ സൂക്ഷിച്ചാൽ തന്നെ കൊതുകുശല്യത്തെ ഒരു പരിധിവരെ ഒഴിവാക്കാം.

സെപ്റ്റിക് ടാങ്കും, ജലസംഭരണികളും: കൊതുകിന് ഉറവിടമായി മാറുന്ന സെപ്റ്റിക്ക് ടാങ്കുകളും, ജലസംഭരണികളും നന്നായി മൂടി വയ്‌ക്കേണ്ടതും മഴകാലങ്ങളിൽ പ്രധാനമാണ്.

ലാർവയെ നശിപ്പിക്കാം: മുട്ടവിരിഞ്ഞിറങ്ങുന്ന കൊതുകു ലാർവകളെ മണ്ണെണ്ണയോ മറ്റ് രാസ ലായനികളോ ഒഴിച്ചു നശിപ്പിക്കുന്നത് വഴിയും കൊതുകിനെ വീട്ടിൽ നിന്നും ഇല്ലാതാക്കാവുന്നതാണ്.

കൊതുക് വല: കൊതുകു വല ഉപയോഗിച്ച് നമ്മുടെ വീടിന്റെ വാതിലുകളൂം, ജനലുകളൂം മൂടുന്നത് വഴി കൊതുക് അകത്തേക്ക് പ്രവേശിക്കുന്നത് നമുക്ക് തടയാവുന്നതാണ്. സന്ധ്യക്ക്‌ മുന്നേ വാതിലുകളൂം, ജനലുകളും അടച്ചിടുന്നത് കൊതുക് വീടിനകത്തേക്ക് കടക്കാനുള്ള സാധ്യത ഇല്ലാതാക്കും.

ഗ്രാമ്പൂവും, നാരങ്ങയും: ഗ്രാമ്പൂവിന്റെയും നാരങ്ങയുടെയും മണം കൊതുകിന് ബുദ്ധിമുട്ടുണ്ടാകും. ഇവയുടെ സാന്നിധ്യം കൊതുകിനെ തുരത്തും എന്നതിനാൽ ഒരു ചെറുനാരങ്ങയിൽ ഗ്രാമ്പൂ കുത്തി മുറികളിൽ വെക്കുന്നത് കൊതുകിനെ ഓടിക്കുമെന്നത് തീർച്ചയാണ്.

ഇത്തരത്തിൽ ചില കുറുക്കുവഴികളിലൂടെ നമുക്ക് മഹാരോഗം പടർത്തുന്ന, ഈ ഇത്തിരി കുഞ്ഞന്മാരെ നമ്മളിൽ നിന്നും അകറ്റിനിർത്താൻ പറ്റിയാൽ, പടരുന്ന മഴക്കാല രോഗങ്ങളിൽ നിന്നും നമുക്ക് അവധിയെടുക്കാം.

Top