ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് രാജമൗലി – മഹേഷ് ബാബു കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘എസ്എസ്എംബി 29 ‘. ആയിരം കോടി ബജറ്റില്‍ ഒതുങ്ങുന്ന ചിത്രത്തില്‍ എ ഐ സാങ്കേതിക വിദ്യയും ഉപയോഗിക്കുമെന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് വേണ്ടി എ ഐയെ കുറിച്ചുള്ള ക്ലാസുകളില്‍ രാജമൗലി ചേര്‍ന്നിരുന്നെന്നും 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിനിമയിലെ വിവിധ കഥാപാത്രങ്ങളെയും മൃഗങ്ങളെയും എ ഐ ഉപയോഗിച്ച് രൂപപ്പെടുത്താനും അണിയറ പ്രവര്‍ത്തകര്‍ക്ക് ആലോചനയുണ്ട്.
അഡ്വഞ്ചര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായി ഒരുങ്ങുന്ന ചിത്രം ആഫ്രിക്കന്‍ വനാന്തരങ്ങളിലാണ് ചിത്രീകരിക്കുക. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയാണ് മഹേഷ് ബാബു. 2025 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2026 ലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് ”എസ്എസ്എംബി 29′ ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും ചിത്രത്തിന്റെ തിയേറ്റര്‍ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞത്. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.