CMDRF

ട്വന്റി 20യില്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

ട്വന്റി 20യില്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്
ട്വന്റി 20യില്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ശുഭ്മന്‍ ഗില്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ കഴുത്തിന് പിരിമുറക്കത്തെ തുടര്‍ന്ന് ഗില്‍ കളിച്ചിരുന്നില്ല. ഓപ്പണിം?ഗ് താരം തിരിച്ചെത്തുന്നതോടെ സഞ്ജു സാംസണ്‍ പുറത്തിരിക്കുമെന്നാണ് സൂചന. മറ്റ് മൂന്ന് മാറ്റങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ സാധ്യതയുണ്ട്. പരമ്പരയില്‍ ഇതുവരെ കളിക്കാത്ത ശിവം ദുബെ, വാഷിം?ഗ്ടണ്‍ സുന്ദര്‍, ഖലീല്‍ അഹമ്മദ് തുടങ്ങിയവര്‍ക്ക് മത്സരത്തില്‍ അവസരം ലഭിച്ചേക്കും.

ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കികഴിഞ്ഞു. എങ്കിലും മൂന്നാം മത്സരവും വിജയിച്ച് സമ്പൂര്‍ണ്ണ വിജയമാണ് ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്. എന്നാല്‍ പരമ്പരയില്‍ ആശ്വാസ വിജയത്തിനാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്. മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുന്നുണ്ട്. ഓഗസ്റ്റ് രണ്ട് മുതലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.

Top