മലപ്പുറം: കനത്ത മഴയിൽ നിലമ്പൂർ കാത്തിരപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ ആഢ്യൻപാറ വെള്ളച്ചാട്ടം കാണാൻ എത്തിയ 3പേർ പുഴയ്ക്ക് അക്കരെ പന്തീരായിരം വനത്തിൽ മണിക്കൂറുകളോളം കുടുങ്ങി. വനത്തിൽ കനത്ത മഴ പെയ്തതോടെ പെട്ടെന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഇവർ പുഴക്കക്കര കുടുങ്ങിയത്.
പുഴയിൽ കുളിക്കുകയായിരുന്ന ചുങ്കത്തറ സ്വദേശകളായ 6 അംഗ സംഘത്തിലെ മൂന്ന് പേർ ഇക്കരയ്ക്കും, 3 പേർ അക്കരയിലും പെടുകയായിരുന്നു. ചുങ്കത്തറ സ്വദ്ദേശികളായ ആഷീർ, സുഹൈബ്, ഷഹൽ എന്നിവരാണ് അക്കരെ വനത്തിൽ കുടുങ്ങിയത്.
വൈകുന്നേരം 6 മണിയോടെ വനത്തിൽ കുടുങ്ങിയ ഇവരെ ഫയർഫോഴ്സ്, പൊലീസ്, കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ജീവനക്കാർ എന്നിവർ എത്തിയാണ് രക്ഷിച്ചത്. രാത്രി എട്ടരയോടെയാണ് മൂന്നു പേരെയും പുഴയിൽ കുറുകെ വടം കെട്ടി സുരക്ഷിതമായി ഇക്കരെ എത്തിച്ചത്.