വിവാഹം കഴിക്കണമെങ്കില്‍ ജനിതക പരിശോധന നിര്‍ബന്ധം; യു എ ഇൽ നിയമം പ്രാബല്യത്തിൽ വന്നു

വിവാഹത്തിന് പതിനാല് ദിവസം മുൻപ് ടെസ്റ്റ് നടത്തണമെന്നും വിവാഹത്തിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമാണ് നിർദ്ദേശം

വിവാഹം കഴിക്കണമെങ്കില്‍ ജനിതക പരിശോധന നിര്‍ബന്ധം; യു എ ഇൽ നിയമം പ്രാബല്യത്തിൽ വന്നു
വിവാഹം കഴിക്കണമെങ്കില്‍ ജനിതക പരിശോധന നിര്‍ബന്ധം; യു എ ഇൽ നിയമം പ്രാബല്യത്തിൽ വന്നു

അബുദാബി: വിവാഹം കഴിക്കണമെങ്കിൽ ജനിതക പരിശോധന നിര്‍ബന്ധമാക്കിയുള്ള നിയമം യു എ ഇൽ പ്രാബല്യത്തിൽ വന്നു. ഇത്പ്രകാരം ജനിതക പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ വിവാഹത്തിന് അനുവദിക്കുകയില്ല.

570 ജീനുകളാണ് 840ലേറെ ജനിതക വൈകല്യങ്ങള്‍ തിരിച്ചറിയാനുള്ള പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ജീനുകള്‍ നേരത്തേ കണ്ടെത്താൻ ഇതിലൂടെ സാധിക്കുക്കു. ഒരു കുടുംബം ആസൂത്രണം ചെയ്യുമ്പോള്‍ അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ ഉപകരണങ്ങളിലൊന്നാണ് ജനിതക പരിശോധനയെന്ന് ആരോഗ്യവകുപ്പ് പറയുന്നു. വിവാഹത്തിന് പതിനാല് ദിവസം മുൻപ് ടെസ്റ്റ് നടത്തണമെന്നും വിവാഹത്തിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നുമാണ് നിർദ്ദേശം.

വിവാഹിതരാകുന്ന വധൂവരന്‍മാര്‍ക്ക് ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുമായും ജനിതക രോഗ കൗണ്‍സിലര്‍മാരുമായും ജനിതക പരിശോധനയെകുറിച്ച് ചര്‍ച്ച ചെയ്യാന്‍ അവസരം നൽകും. ദമ്പതികള്‍ക്കുള്ള ജനിതക പ്രശ്‌നങ്ങളാണ് കുട്ടികളിലെ ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകാറുള്ളത്. ഭാവി തലമുറയുടെ സുരക്ഷ ഉറപ്പുവരുത്തുവാനും ജനിതക രോഗ വ്യാപനം കുറക്കുവാനാണ് ഭരണകൂടം ഇത്തരം നിയമം നിലവിൽ കൊണ്ടുവന്നത്.

Top